പൂയംകുട്ടി: കോതമംഗലം പൂയംകുട്ടിയിൽ ഇന്നലെ രാത്രിയോടെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷിച്ചു. കിണറ്റിന് അരികിലുള്ള തിട്ട പൊളിച്ചാണ് വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേർന്ന് കാട്ടാനയെ രക്ഷിച്ചത്. മൺതിട്ടയിൽ പല തവണ കാൽവഴുതി താഴെ വീണ് പോയെങ്കിലും ഒടുവിൽ ദേഹം മുഴുവൻ മണ്ണു പുരണ്ട് കാട്ടാന വലിഞ്ഞ് മുകളിൽ കയറി. ഒടുവിൽ ഓടുന്നതിനിടയിൽ വഴിയിലുള്ള ഒന്നുരണ്ട് ബൈക്കുകൾ കൂടി ആന തട്ടിയിട്ടു.