ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് അപകടം; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

Published : Jun 02, 2024, 10:53 AM IST
ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് അപകടം; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

Synopsis

മാവൂർ പാറമ്മൽ പാലശ്ശേരി അബ്ദുല്ലത്തീഫ് (50) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് മാവൂർ സൗത്ത് അരയന്‍ങ്കോട് വെച്ച് ഓട്ടോ അപകടത്തിൽപ്പെട്ടത്.

കോഴിക്കോട്: കോഴിക്കോട്ട് ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഓട്ടോ ഡ്രൈവർ മരിച്ചു. മാവൂർ പാറമ്മൽ പാലശ്ശേരി അബ്ദുല്ലത്തീഫ് (50) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് മാവൂർ സൗത്ത് അരയന്‍ങ്കോട് വെച്ച് ഓട്ടോ അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ ഇറക്കിയ ശേഷം മടങ്ങുമ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാര്‍ അബ്ദുള്‍ല്ലത്തീഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പുലര്‍ച്ചെ മരിച്ചിക്കുകയായിരുന്നു.

Also Read: സ്കൂട്ടറിൽ സഞ്ചരിച്ച യുവതി ലോറി തട്ടി മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ