വീട്ടിലേക്ക് കൊണ്ടുപോകാന്‍ വഴിയില്ല, റോഡിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷ അജ്ഞാതർ കത്തിച്ചു; പെരുവഴിയിലായി യുവാവ്

Published : Mar 06, 2022, 01:03 PM IST
വീട്ടിലേക്ക് കൊണ്ടുപോകാന്‍ വഴിയില്ല, റോഡിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷ അജ്ഞാതർ കത്തിച്ചു; പെരുവഴിയിലായി യുവാവ്

Synopsis

രാത്രി 8.30-ന് രോഗികളായ അച്ഛനും, അമ്മക്കുമുള്ള മരുന്നു വാങ്ങി റോഡ്‌ സൈഡിൽ ഓട്ടോ പാർക്ക് ചെയ്ത ശേഷം ശരത്ത് വീട്ടിൽ പോയി. ഈ സമയത്താണ് സാമൂഹ്യ വിരുദ്ധര്‍ ഓട്ടോറിക്ഷയ്ക്ക് തീയിട്ടത്. 

എടത്വാ: വീട്ടിലേക്ക് കൊണ്ടുപോകാൻ മാർഗ്ഗമില്ലാത്തതിനാൽ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ സാമൂഹിക വിരുദ്ധർ കത്തിച്ചു. ആലപ്പുഴ തലവടി പഞ്ചായത്ത് മൂന്നാം വാർഡിൽ മുണ്ടകത്തിൽ  ശരത്തിന്റെ ഓട്ടോയാണ് കത്തിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോട് കൂടിയാണ് സംഭവം. ഓട്ടോ റിക്ഷ വീട്ടിലേക്ക് കയറ്റാൻ വഴി ഇല്ലാത്തതിനാൽ വീടിന് സമീപമുള്ള റോഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.

രാത്രി 8.30-ന് രോഗികളായ അച്ഛനും, അമ്മക്കുമുള്ള മരുന്നു വാങ്ങി റോഡ്‌ സൈഡിൽ ഓട്ടോ പാർക്ക് ചെയ്ത ശേഷം ശരത്ത് വീട്ടിൽ പോയി.  ഓട്ടോയിൽ നിന്ന് തീകത്തുന്ന വിവരം പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നാണ് ശരത്ത് സ്ഥലത്ത് എത്തിയത്. നാട്ടുകാരും ശരത്തും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോ ഏറെക്കുറെ പൂർണ്ണമായി കത്തിയിരുന്നു.

കഴിഞ്ഞ വെള്ളപ്പൊക്ക സമത്ത് ശരത്തിന്റെ ആയിരത്തിലധികം താറാവുകൾ തീറ്റ ലഭിക്കാത്തതിനെ തുടർന്ന് ചത്തിരുന്നു. ഈ ഓട്ടോറിക്ഷ മാത്രമായിരുന്നു രോഗിയായ അച്ഛനും അമ്മയും അടങ്ങുന്ന ശരത്തിന്റെ കുടുംബത്തിന്റെ ഏക ആശ്രയം. അമ്മ സുജാത കണ്ണ് ഓപ്പറേഷനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ്. 


മീന്‍ വില്‍പനയുടെ മറവില്‍ വയോധികയെ ആക്രമിച്ച് മോഷണശ്രമം; കൊല്ലത്ത് യുവാക്കള്‍ പിടിയില്‍
കൊല്ലം ചടയമംഗലത്ത് ഒറ്റയ്ക്ക് താമസിയ്ക്കുന്ന വയോധികയെ ആക്രമിച്ച് മൂന്നു പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. മീൻ വിൽപ്പനയുടെ മറവിലാണ് ഇരുവരും മോഷണം ആസൂത്രണം ചെയ്തത്. ചടയമംഗലം പോരേടം സ്വദേശികളായ ഷാൻ , മുഹമ്മദ് റാസി എന്നിവരാണ് പിടിയിലായത്.പോരേടം ഒല്ലൂർ കോണം സ്വദേശിനിയായ 80വയസ്സുള്ള അമീറത്തുബീവിയുടെ മൂന്നു പവൻ വരുന്ന മാലയാണ് ഇരുവരും കവർന്നത്. ഓട്ടോ റിക്ഷയിൽ മീൻ വിൽപ്പന നടത്തുന്നവരാണ് ഷാനും റാസിയും. അമീറത്തു ബീവിയും മീൻ വാങ്ങിയിരുന്നത് ഇവരിൽ നിന്നായിരുന്നു. ഇങ്ങനെയാണ് അമീറത്തു ബീവി ഒറ്റയ്ക്കാണ് താമസമെന്ന് ഇരുവരും മനസിലാക്കിയത്. തുടർന്ന് മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. 

കരിയില കൂട്ടിയിട്ട് കത്തിച്ചു; ഹരിപ്പാട് ഗ്യാസ് ഗോഡൗണിന് സമീപം തീപിടുത്തം
ആലപ്പുഴയില്‍ ഗ്യാസ് ഗോഡൗണിന് സമീപത്തുണ്ടായ തീപിടുത്തം നാട്ടുകാരുടെ സമയോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. കഴിഞ്ഞദിവസം  വൈകുന്നേരം 5.30 ഓടെ അകംകുടി അരണപ്പുറം ജംഗ്ഷന് തെക്കുഭാഗത്തുള്ള ഇൻഡേൻ ഗ്യാസ് ഗോഡൗണിന് സമീപത്തെ പറമ്പിലാണ് തീപിടുത്തമുണ്ടായത്.പറമ്പിൻ്റെ ഉടമ കരിയിലകൾ വലിച്ചു കൂട്ടി തീ ഇട്ടതിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്. ഉണങ്ങിയ കരിയിലകൾക്ക് തീപിടിച്ച് ആളിപ്പടരുകയായിരുന്നു.പറമ്പിലുണ്ടായിരുന്ന തെങ്ങിലേക്കും തേക്ക് മരത്തിലേക്കും  തീ പടർന്നു കത്തി. തീ പടരുന്നത് കണ്ട് ഓടിക്കൂടിയ പരിസരവാസികളും നാട്ടുകാരും സമീപത്തെ വീട്ടിൽ നിന്ന് ഹോസ് വഴിയും കൈയ്യിൽ കിട്ടിയ പാത്രങ്ങളിലും ബക്കറ്റുകളിലും വെള്ളം കോരി ഒഴിച്ചു തീ കൂടുതൽ പടരാതെ നോക്കുകയും വിവരമറിഞ്ഞ് ഹരിപ്പാട് ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണയ്ക്കുകയുമായിരുന്നു.

ലോക്കറില്‍ നിന്നും പണം എടുക്കാന്‍ കഴിഞ്ഞില്ല, പോസ്റ്റ് ഓഫീസ് കത്തിച്ചു, പ്രതി പിടിയില്‍
തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലെ  പോസ്റ്റ് ഓഫീസ് തീയിട്ട് കത്തിച്ച പ്രതി പിടിയില്‍. വാടാനപ്പിള്ളി സ്വദേശി  സുഹൈൽ ആണ് പിടിയിലായത്. പോസ്റ്റ് ഓഫീസിലെ ലോക്കറില്‍ നിന്നും പണം എടുക്കാന്‍ സാധിക്കാത്തതിന്‍റെ വൈരാഗ്യത്തിലാണ് ഓഫീസിന് തീയിട്ടതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സുഹൈലിനെ പൊലീസ് പിടികൂടിയത്. ഫെബ്രുവരി രണ്ടിനായിരുന്നു പെരിങ്ങോട്ടുകര മൂന്നു കൂടിയ സെൻ്ററിൽ പ്രവർത്തിക്കുന്ന സബ് പോസ്റ്റ് ഓഫീസ് പ്രതി കത്തിച്ചത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാറെ രക്ഷിക്കണം, കടലിൽ നിന്നും മെസേജ്! ബോട്ടിൽ 21 തൊഴിലാളികളും; 47 കി.മി കെട്ടിവലിച്ച് കരക്കെത്തിച്ച് റെസ്ക്യൂ ബോട്ട്
മാനന്തവാടിക്കാരൻ 'ഡിങ്കൻ', നാട്ടിലെ 2 കൗമാരക്കാരെ വിളിച്ച് വരുത്തി, നിര്‍ബന്ധിച്ച് ലഹരി നൽകി മർദ്ദനം, പണവും തട്ടി: ഒടുവിൽ അറസ്റ്റ്