പട്ടാമ്പി പാലത്തിൽ ബാഗും ചെരിപ്പും; പെൺകുട്ടി പുഴയിൽ ചാടിയെന്ന് സംശയം

Published : Jul 18, 2022, 10:09 PM ISTUpdated : Jul 21, 2022, 04:48 PM IST
പട്ടാമ്പി പാലത്തിൽ ബാഗും ചെരിപ്പും; പെൺകുട്ടി പുഴയിൽ ചാടിയെന്ന് സംശയം

Synopsis

സ്ഥലത്ത് ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്

പാലക്കാട്: പട്ടാമ്പി പാലത്തിൽ നിന്നും ഒരു പെൺകുട്ടി പുഴയിലേക്ക് ചാടിയതായി സംശയം. പട്ടാമ്പി പാലത്തിൽ നിന്ന് ബാഗും ചെരുപ്പും കണ്ടെത്തിയതാണ് സംശയത്തിന് ഇടവരുത്തിയത്. സ്ഥലത്ത് ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. പൊലീസ് ബാഗ് തുറന്ന് പരിശോധിച്ചു. ബാഗിൽ നിന്ന് മൊബൈൽ ഫോൺ കിട്ടിയിട്ടുണ്ട്. ബാഗിനോട് അടുത്ത് ചുരിദാർ ഷോളും മാസ്കും കണ്ടെത്തിയിട്ടുണ്ട്.

പാലക്കാട് കൊപ്പം ആമയൂ‍ർ സ്വദേശി രേഷ്മയാണ് പുഴയിലേക്ക് ചാടിയതെന്ന് പിന്നീട് സ്ഥിരീകരിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് രേഷ്മ പട്ടാമ്പി പാലത്തിൽ നിന്നും താഴെ പുഴയിലേക്ക് ചാടിയത്. അതിശക്തമായ മഴയായിരുന്നു ഈ സമയത്ത്. കുത്തിയൊലിച്ച് ഒഴുകുന്ന ഭാരതപ്പുഴയിലേക്കാണ് രേഷ്മ ചാടിയത്. പട്ടാമ്പി പാലത്തിൽ നിന്നാണ് താഴേക്ക് ചാടിയത്.

തമിഴ്നാട്ടിൽ റോഡരികിൽ രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ; കൊല്ലപ്പെട്ടതെന്ന് സംശയം

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ബാഗ് പരിശോധിച്ചപ്പോൾ മൊബൈൽ ഫോൺ കണ്ടുകിട്ടി. എന്നാൽ ഈ ഫോൺ ലോക്ക് ആയിരുന്നു. ആളെ തിരിച്ചറിയാൻ സാധിക്കാതെയായി. കനത്ത മഴ പെയ്തുകൊണ്ടിരുന്നതും പുഴയിലെ ശക്തമായ ഒഴുക്കും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തിരച്ചിൽ രാത്രിയോടെ അവസാനിപ്പിച്ചു.

ആളെ കണ്ടെത്താനായി പ്രദേശത്തെ ആളെ കാണാനില്ലെന്ന പരാതികൾ ഏതൊക്കെയെന്ന് പൊലീസ് സംഘം അന്വേഷിച്ചു. ഈ സമയത്താണ് കൊപ്പം പൊലീസ് സ്റ്റേഷനിൽ രേഷ്മയുടെ അമ്മ നൽകിയ പരാതി ശ്രദ്ധയിൽ പെട്ടത്. രാത്രി 7.50 നാണ് പരാതി ലഭിച്ചത്. രേഷ്മ ഒൻപത് മണിയോടെയാണ് പുഴയിലേക്ക് ചാടിയത്. 

റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; അപകടം നടന്നത് തൃശ്ശൂർ തളിക്കുളത്ത്

ഭർത്താവ് അജീഷുമായി കുറച്ചുനാളായി  അകന്നു കഴിയുകയാണ് രേഷ്മ. പത്തുവയസ്സുള്ള മകളുണ്ട്. ബന്ധുക്കളുടെ വിശദമായ മൊഴിയെടുത്ത ശേഷം സംഭവത്തിൽ വ്യക്തത വരുത്തനാണ് പൊലീസിന്റെ ശ്രമം. രേഷ്മയുടെ മൊബൈൽ പൊലീസ് വിശദ പരിശോധനയ്ക്ക് അയക്കും.

തെരുവു നായയുടെ കടിയേറ്റ പോസ്റ്റ് വുമൺ മരിച്ചു

തൃശ്ശൂരിൽ തെരുവ് നായയുടെ കടിയേറ്റ സ്ത്രീ മരിച്ചു. കല്ലുത്തിപ്പാറ തൈവളപ്പിൽ ഷീല (52) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ‍്‍ചയാണ് തെരുവ് നായയുടെ കടിയേറ്റത്. തുടർന്ന് ആശുപത്രിയിലെത്തി ഇഞ്ചക്ഷൻ എടുത്തിരുന്നു. ഇന്നലെ രണ്ടാം ഡോസും എടുത്തു. ഇന്ന് മുറിവ് ഡ്രസ് ചെയ്യാൻ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പേവിഷബാധയാണോ മരുന്നിന്റെ റിയാക്ഷനാണോ മരണകാരണം എന്നത് പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂ. കണ്ടാണശ്ശേരി പോസ്റ്റ് ഓഫീസിലെ താൽക്കാലിക പോസ്റ്റ് വുമൺ ആണ് മരിച്ച ഷീല. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഇവർ രാത്രി സഹോദരിയുടെ വീട്ടിലാണ് ഉറങ്ങിയിരുന്നത്. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് തെരുവുനായയുടെ കടിയേറ്റത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മന്ത്രി ഗണേഷ് കുമാറിന്റെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്, പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും
ആർക്കും സംശയം തോന്നില്ല, മീൻപിടിക്കാനെന്ന വ്യാജേന വലയുമായെത്തി കച്ചവടം തകൃതി; വീട്ടിലെ മിന്നൽ പരിശോധനയിൽ പിടിയിലായി