
കൊട്ടിയം: കൊല്ലത്ത് ബാങ്ക് ജീവനക്കാരിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മുഖത്തല സ്വദേശി സന്ദീപ് ലാലിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരിയും സഹപ്രവർത്തകയും കഴിഞ്ഞ ദിവസം സന്ദീപിന്റെ വീട്ടിലെത്തിയിരുന്നു. ബാങ്ക് നടപടികളെ കുറിച്ചു പറയുന്നതിനിടെ വനിതാ ജീവനക്കാരെ പ്രതിയും സുഹൃത്തും ചേർന്ന് അസഭ്യം പറഞ്ഞു. പ്രകോപിതനായ സന്ദീപിനെ ഭയന്ന് ജീവനക്കാർ ഓട്ടോറിക്ഷയിൽ കയറി തിരികെ പോകാൻ ശ്രമിക്കുമ്പോഴാണ് പ്രതി തടഞ്ഞുനിർത്തിയത്. തുടർന്ന് ജീവനക്കാരി യുവാവിൻ്റെ മുഖത്ത് അടിച്ചു. പിന്നാലെ ജീവനക്കാരിയെ സന്ദീപ് ആക്രമിക്കുകയായിരുന്നു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam