ബൈക്ക് സൈക്കിളില്‍ ഇടിച്ചു; ബൈക്കോടിച്ച പത്തൊന്‍പതുകാരന്‍ മരിച്ചു

Web Desk   | Asianet News
Published : Oct 27, 2021, 06:52 AM IST
ബൈക്ക് സൈക്കിളില്‍ ഇടിച്ചു; ബൈക്കോടിച്ച പത്തൊന്‍പതുകാരന്‍ മരിച്ചു

Synopsis

മിഥുനും സുഹൃത്തായ റിസ്‌വാനും സഞ്ചരിച്ച ബൈക്ക് സൈക്കിൽ യാത്രക്കാരനായ നാരായണനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

കായംകുളം : പേരാത്ത് മുക്ക് മല്ലികാട്ട് കടവിൽ വാഹനാപകടം . ഒരാൾ മരണപെട്ടു. രണ്ട് പേർക്ക് പരിക്ക്. മാങ്കിരിൽ മനോഹരൻ മിനി ദമ്പതികളുടെ മകൻ മിഥുൻ രാജ് (19) ആണ് മരണപ്പെട്ടത്. മൂത്താശ്ശേരിൽ റിസ്‌വാൻ (19 ) കണ്ടല്ലൂർ വടക്ക്   വൈലിൽ വീട്ടിൽ     നാരായണൻ (68 ) എന്നിവർക്കാണ് പരിക്കേറ്റത്. 

ഇവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് പേരാത്ത് മുക്കിൽ വെച്ചാണ് അപകടം ഉണ്ടായത്. മിഥുനും സുഹൃത്തായ റിസ്‌വാനും സഞ്ചരിച്ച ബൈക്ക് സൈക്കിൽ യാത്രക്കാരനായ നാരായണനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റീൽ ഇടിച്ചു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ. 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി