
കോഴിക്കോട്: കോഴിക്കോട് മഴക്കെടുതിയിൽ ഒരാൾ മരിച്ചു. ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണു പരുക്കേറ്റ ബൈക്ക് യാത്രക്കാരനായ അശ്വിൻ തോമസാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരക്കാണ് മെഡിക്കൽ കോളജ് കാംപസിൽ അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. കോഴിക്കോട് മലയോര മേഖലകളിലുൾപ്പെടെ ഇപ്പോഴും ഇടവിട്ട കനത്ത മഴ തുടരുകയാണ് ഇന്നലെ രാത്രി മുക്കത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമഫലമായി ഫയർഫോഴ്സ് ഗതാഗതം പുനസ്ഥാപിച്ചു. പലയിടങ്ങളിലും ഇപ്പോഴും വൈദ്യുതി ബന്ധം തകരാറിലാണ്.
Read Also: പുലര്‍ച്ചെ നാല് മണിക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടില്‍ പാചകം ചെയ്യുകയായിരുന്ന സ്ത്രീ മരിച്ചു
ഇന്നും മഴ കനക്കും; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ, രാത്രി കടലാക്രമണ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത. ഇത് പ്രകാരം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ജാഗ്രത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. അതേസമയം കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 03-07-2022 മുതൽ 07-07-2022 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam