പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published : Sep 01, 2023, 09:00 PM IST
 പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Synopsis

 പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കക്കാട് വളപട്ടണം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി  സനൂഫാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാിരുന്നു സംഭവം. പുല്ലൂപ്പിക്കടവിൽ കുളിക്കാനിറങ്ങിയ സനൂഫ്  ഒഴുക്കില്‍പ്പെടുകയായിരുന്നു.  

ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും സനൂഫിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read more: കർഷകരുടെ തലയ്ക്കുമീതെ തലങ്ങും വിലങ്ങും പറക്കാൻ ഹെലികോപ്റ്റർ എടുക്കാനുള്ള തത്രപ്പാടിലാണ് സർക്കാർ: ചെന്നിത്തല

അതേസമയം, ചടയമംഗലത്ത് ഫർണിച്ചർ കടയുടെ ഒന്നാം നിലയിൽ ലിഫ്റ്റ് സ്ഥാപിക്കാൻ നിർമ്മിച്ച വിടവിലൂടെ താഴെ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടന്നൂർ സ്വദേശി രാജീവ് (46) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വീട്ടുപകടരണങ്ങൾ വാങ്ങാൻ കടയിൽ എത്തിയതായിരുന്നു രാജീവ്. ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവിലൂടെ താഴെ വീണ രാജീവിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭാര്യയും മകളും നോക്കിനിൽക്കെയാണ് അപകടം നടന്നത്.

രാജീവിന്റെ മരണത്തിൽ പ്രതിഷേധിച്ച് എഐവൈഎഫ് ഫർണിച്ചർ കടയിലേക്ക് മാർച്ച് നടത്തി. തുടർന്ന് കട അടച്ചുപൂട്ടി. ചടയമംഗലത്ത് പുതുതായി പ്രവർത്തനം തുടങ്ങിയ ഫർണിച്ചർ കടയിലാണ് അപകടം നടന്നത്. ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവ് അടയ്ക്കുകയോ ലിഫ്റ്റ് സ്ഥാപിക്കുകയോ ചെയ്‌തിരുന്നില്ല. ഇവിടെ മുന്നറിയിപ്പ് ബോർഡോ അപായ സൂചനാ അടയാളമോ വച്ചിരുന്നില്ല. ലിഫ്റ്റിനുള്ള വിടവെന്ന് അറിയാതെയാണ് രാജീവ് അപകടത്തിൽ പെട്ടത്.  

കടയുടെ പണി പൂർണ്ണമായി നടത്താതെയാണ് തുറന്ന് പ്രവർത്തിപ്പിച്ചതെന്നും രാജീവിന്റെ മരണം കടയുടമകളുടെ അനാസ്ഥയിലൂടെ ഉണ്ടായതാണെന്നും എഐവൈഎഫ് ആരോപിച്ചു. രണ്ട് ദിവസം മുമ്പ് ഫർണിച്ചർ കടയിലെത്തിയ കണ്ണങ്കോട് വാർഡ് അംഗം മഞ്ജു മറിയപ്പിള്ളി ഈ കുഴിയിലേക്ക് തെന്നിയിരുന്നു. കൂടെയുളളവർ പിടിച്ചതിനാൽ കുഴിയിൽ വീഴാതെ രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിന് ശേഷം കടയുടമ  ഇവിടെ വേലി കൊണ്ട് മറച്ചിരുന്നു. കടയുടമക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് ചടയമംഗലം പൊലീസിൽ പരാതി നൽകി. കടയുടമക്കെതിരെ മനഃപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു