മെറ്റല്‍ ഡിറ്റക്ടറുമായി നടുറോഡില്‍ ബോംബ് സ്ക്വാഡ്; ജല അതോറിറ്റിയുടെ രണ്ടാഴ്ചത്തെ തിരച്ചിലിന് അവസാനം

By Web TeamFirst Published Aug 12, 2021, 2:32 PM IST
Highlights

വാഹനങ്ങള്‍ നിയന്ത്രിച്ച് കടത്തിവിടാന്‍ കൂടി തുടങ്ങിയതോടെ കാഴ്ചക്കാരില്‍ കൌതുകത്തിനൊപ്പം ആശങ്കയും കൂടി. കാഴ്ചക്കാരായവര്‍ പല നിരീക്ഷണങ്ങളും വിലയിരുത്തലുകളും മുന്നോട്ട് വയ്ക്കുന്നതിനിടയിലാണ് ബീപ് ശബ്ദമെത്തുന്നത്

ഗുരുവായൂരിലെ മഞ്ജുളാല്‍ ട്രാഫിക് ഐലന്‍ഡ് ഇന്നലെ കാഴ്ചയായത് വിചിത്രസംഭവങ്ങള്‍ക്ക്. പൊലീസും ജലഅതോറിറ്റി ഉദ്യോഗസ്ഥരും  റോഡില്‍ വൃത്തങ്ങള്‍ വരച്ചു. ഈ വൃത്തങ്ങളില്‍ ബോംബ് സ്ക്വാഡ് പരിശോധനയും തുടങ്ങി. ഇതോടെ പ്രദേശത്ത് ആളുകള്‍ കൂടി. വാഹനങ്ങള്‍ നിയന്ത്രിച്ച് കടത്തിവിടാന്‍ കൂടി തുടങ്ങിയതോടെ കാഴ്ചക്കാരില്‍ കൌതുകത്തിനൊപ്പം ആശങ്കയും കൂടി.

തുറന്നുകിടന്ന മാന്‍ഹോളിന് മുന്നില്‍ ഏഴ് മണിക്കൂര്‍ കാവല്‍, 50കാരി തടഞ്ഞത് വലിയ അപകടം

കാഴ്ചക്കാരായവര്‍ പല നിരീക്ഷണങ്ങളും വിലയിരുത്തലുകളും മുന്നോട്ട് വയ്ക്കുന്നതിനിടയിലാണ് ബീപ് ശബ്ദമെത്തുന്നത്. ഇതോടെ ബോംബാണെന്ന് ഉറപ്പിച്ചു ചുറ്റുംകൂടിയവര്‍. ശബ്ദം കേട്ട സ്ഥലത്ത് പണിക്കാര്‍ കുഴിക്കാന്‍ തുടങ്ങിയതോടെ ഇരുമ്പില്‍ തട്ടുന്ന ശബ്ദവും കേട്ടു. ഇതോടെയാണ് ജല അതോറിറ്റിക്ക് ആശ്വാസമായത്. രണ്ടാഴ്ചയിലധികമായി ജല അതോറിറ്റി ജീവനക്കാര്‍ തെരഞ്ഞുകൊണ്ടിരുന്ന മാന്‍ഹോളാണ് ബോംബ് സ്ക്വാഡ് കണ്ടെത്തിയത്.

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ 18 കാരൻ ശ്വാസം മുട്ടി മരിച്ചു

അഴുക്കുചാൽ പദ്ധതിയുടെ ഭാഗമായി മാന്‍ഹോളുകളുടെ ഉയരം ക്രമീകരിക്കാനുള്ള നടപടികള്‍ക്കിടെയാണ് 267 എണ്ണത്തില്‍ ഒരെണ്ണം കാണാതായത്. പല തവണ ടാറിംഗ് നടത്തിയതോടെ മാന്‍ഹോള്‍ ഭൂമിയ്ക്കടിയിലേക്ക് മറഞ്ഞതാണ് ജല അതോറിറ്റിയെ ചുറ്റിച്ചത്. ജല അതോറിറ്റിയുടെ മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ളവ ഉപയോഗിച്ച് തെരഞ്ഞെങ്കിലും മാന്‍ഹോള്‍ കണ്ടുകിട്ടിയില്ല. ഇതോടെയാണ് ജല അതോറിറ്റി ബോംബ് സ്ക്വാഡിന്‍റെ സഹായം തേടിയത്. 

കൊച്ചിയിൽ അടപ്പില്ലാത്ത മാൻഹോളിൽ വീണ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ശുചീകരണ തൊഴിലാളി മരിച്ചു


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!