Sabarimala pilgrims bus overturned : ശബരിമല തീർത്ഥാടകൾ സഞ്ചരിച്ച ബസ് മറിഞ്ഞു, ഡ്രൈവർക്ക് ഗുരുതര പരിക്ക്

Published : Dec 20, 2021, 10:29 AM IST
Sabarimala pilgrims bus overturned : ശബരിമല തീർത്ഥാടകൾ സഞ്ചരിച്ച ബസ് മറിഞ്ഞു, ഡ്രൈവർക്ക് ഗുരുതര പരിക്ക്

Synopsis

ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ബസ്സിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ ഉണ്ടായിരുന്നത്. 

പത്തനംതിട്ട: കണമലയിൽ ശബരിമല തീർത്ഥാടകർ (Sabarimala Pilgrims) സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു (Bus Accident). അട്ടി വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ബസ്സിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ ഉണ്ടായിരുന്നത്. അട്ടി വളവ് സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണ്. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ യാത്ര ചെയ്ത ബസ് ആണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ സംരക്ഷണ ഭിത്തിയിൽ തട്ടി നിന്നത് കാരണം ബസ് താഴ്ചയിലേക്ക് മറിഞ്ഞില്ല. 

PREV
Read more Articles on
click me!

Recommended Stories

'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ
സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു