Car Accident : കൊല്ലത്ത് കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം, ദമ്പതികൾ മരിച്ചു

Published : Dec 20, 2021, 10:07 AM IST
Car Accident : കൊല്ലത്ത് കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം, ദമ്പതികൾ മരിച്ചു

Synopsis

കാറിനുള്ളിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ  ഇരുവരെയും താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗ്നിരക്ഷാസേനയും പൊലീസും എത്തി കാർ പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. 

കൊല്ലം: എം സി റോഡിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു.  കോട്ടയം വാകത്താനം സ്വദേശി വി ടി തോമസ്‌ കുട്ടി (76), ഭാര്യ ശാന്തമ്മ തോമസ് (71) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചേമുക്കാലോടെ വാളകത്താണ് അപകടമുണ്ടായത്. 

തോമസിന്റെ അമ്മയുടെ ഓർമ്മദിനത്തിൽ കുറുബാനയ്ക്ക് പങ്കെടുക്കാൻ വാകത്താനത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. എതിരേ വന്ന മിനിലോറിയിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നിരുന്നു. കാറിനുള്ളിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ  ഇരുവരെയും താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗ്നിരക്ഷാസേനയും പൊലീസും എത്തി കാർ പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. 

ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ മാനേജരായിരുന്ന തോമസ്‌ കുട്ടി വവുതക്കാട് മുത്തൂറ്റ് ഫിനാൻസിൽ ജോലി ചെയ്യുകയായിരുന്നു. ശാന്തമ്മ, പബ്ളിക് ഹെൽത്ത് ലബോറട്ടറിയിൽ കെമിസ്റ്റായി വിരമിച്ചു. ടോം തോംസൺ തോമസ് ആണ് മകൻ, ഷാരോൺ ടോം മരുമകളാണ്. സംസ്കാരം ചൊവ്വാഴ്ച 2.30-ന് വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ നടക്കും. 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു