ഷീറ്റ് പൊട്ടുന്ന ശബ്ദം കേട്ട് ഓടി വിദ്യാർത്ഥികൾ, വർക്കലയിൽ സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു

Published : Sep 15, 2025, 10:08 PM IST
waiting shed collapse in varkala

Synopsis

വർക്കലയിൽ സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്ന കുട്ടികൾ ഷീറ്റ് പൊട്ടിവീഴുന്ന ശബ്ദം കേട്ട് ഓടി മാറി.

വർക്കല: തിരുവനന്തപുരം വർക്കലയിൽ സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. വർക്കല മോഡൽ ഗവ. ഹയർ സെക്കന്‍ററി സ്കൂളിന് മുന്നിലാണ് സംഭവം. സ്കൂൾ വിടുന്നതിന് തൊട്ടു മുന്നേ ആയതുകൊണ്ട് വലിയ അപകടം ഒഴിവായി. കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്ന കുട്ടികൾ ഷീറ്റ് പൊട്ടിവീഴുന്ന ശബ്ദം കേട്ട് ഓടി മാറി. അപകടത്തിൽ ആർക്കും പരിക്കില്ല. ബസ് കാത്തിരിപ്പ് കേന്ദ്രം തർകർച്ചയിലാണെന്ന് നഗരസഭയെ നേരത്തെ അറിയിച്ചിരുന്നുവെന്നും ആരും നടപടി എടുത്തില്ലെന്നും പിടിഎ പ്രസിഡന്റ്‌ ആരോപിക്കുന്നത്. മറ്റൊരു സംഭവത്തിൽ മാറനല്ലൂരിൽ സ്കൂൾ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറിയ യുവാവിന് അത്ഭുത രക്ഷ. ഇന്ന് രാവിലെ 8.30 മണിയോടെ പുന്നാവൂർ സ്വദേശി ജോസാ(29)ണ് മാറനല്ലൂർ കുന്നിൽ അപകടത്തിൽപ്പെട്ടത്. റോഡ് സൈഡിലെ വളവിൽ പാർക്ക് ചെയ്തിരുന്ന മീൻ വണ്ടിയെ ഓവർടേക്ക് ചെയ്തപ്പോഴാണ് മാറനല്ലൂർ ഹയർ സെക്കഡറി സ്കൂളിലെ ബസിനടിയിലേക്ക് ജോസ് വീണത്.

ബസിന്‍റെ ടയറിനടിയിലേക്കാണ് ബൈക്കടക്കം യുവാവ് തെറിച്ചുവീണതെങ്കിലും ബസ് പെട്ടന്ന് നിറുത്തിയതിനാൽ കാര്യമായ പരുക്കുണ്ടായില്ല.കാലിന് പരിക്കേറ്റ ജോസിനെ പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ജോസ് ബൈക്കിൽ പോങ്ങുമൂട് നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുകയായിരുന്നു. പുന്നാവർ ഭാഗത്തുനിന്ന് പോങ്ങുമൂടിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽ പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു ബേക്കറി ഉടമക്ക് സംശയം തോന്നി, അഭിനയം ഏശിയില്ല, പിന്നാലെ ഒറിജിനൽ ജിഎഎസ്ടി ഉദ്യോഗസ്ഥരെത്തി; 84 ലക്ഷം തട്ടിയ വ്യാജന്മാർ പിടിയിൽ
മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി, നാടൻ പാട്ടിനിടെ യുവാക്കൾ തമ്മിൽ സംഘർഷം