ഇലട്രിക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞു കയറി; നാല് വയസുകാരന് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയിൽ

Published : Jul 12, 2025, 09:23 PM IST
accident

Synopsis

തിരുവനന്തപുരം നേമം സ്വദേശികളുടെ മകൻ അയാൻ (4) ആണ് മരിച്ചത്. കുട്ടിയുടെ അമ്മ ആര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കോട്ടയം: വാഗമണില്‍ ഇലട്രിക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞ് കയറി നാല് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നേമം സ്വദേശികളുടെ മകൻ അയാൻ (4) ആണ് മരിച്ചത്. കുട്ടിയുടെ അമ്മ ആര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വാഗമൺ വഴിക്കടവിൽ ആണ് അപകടം ഉണ്ടായത്. ആര്യയും കുട്ടിയും കാർ ചാർജ് ചെയ്യാൻ ഇട്ടിട്ട് കസേരയിൽ ഇരിക്കുകയായിരുന്നു. ഈ സമയം ചാർജ് ചെയ്യാൻ എത്തിയ മറ്റൊരു വാഹനമാണ് ഇവരെ ഇടിച്ചിട്ടത്. പാല പോളിടെക്നിക്കിലെ അധ്യാപികയാണ് ആര്യ മോഹൻ.  

 

PREV
Read more Articles on
click me!

Recommended Stories

കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ
സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്