രോഗിയുമായി പോയ കാർ, ക്യാബിനിൽ നിന്നും പുക, പിന്നാലെ തീ പടർന്നുപിടിച്ചു, യാത്രക്കാർ ഇറങ്ങി ഓടി, അപകടം ഒഴിവായി

Published : Jun 09, 2024, 08:43 AM ISTUpdated : Jun 09, 2024, 08:45 AM IST
രോഗിയുമായി പോയ കാർ, ക്യാബിനിൽ നിന്നും പുക, പിന്നാലെ തീ പടർന്നുപിടിച്ചു, യാത്രക്കാർ ഇറങ്ങി ഓടി, അപകടം ഒഴിവായി

Synopsis

ഇവർ ആലുവയിൽ നിന്നും രോഗിയുമായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.

കൊച്ചി : അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവമുണ്ടായത് . വാഹനത്തിന്റെ ക്യാബിനിൽ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാർ ഉടൻ പുറത്തേക്കിറങ്ങി ഇറങ്ങി ഓടുകയായിരുന്നു.

യുസി കോളേജിന് സമീപം താമസിക്കുന്ന ആഷിക്ക് എന്നയാളുടെ ഉടമസ്ഥതയിലുളള വാഹനത്തിൽ 3 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവർ ആലുവയിൽ നിന്നും രോഗിയുമായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. കാറിന്റെ മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവർ ഇറങ്ങിയോടിയത്. തുടർന്ന് അങ്കമാലിയിൽ നിന്നും അഗ്നിശമനസേനെയെത്തി തിയണച്ചു. ബാറ്ററിൽ നിന്നുളള ഷോട്ട് സർക്യൂട്ടെന്നാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 

എക്സൈസുകാരെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണത്തിനിടെ വൻ കണ്ടെത്തൽ, ദമ്പതികളടക്കം 4 പേർ എംഡിഎംഎയുമായി പിടിയിൽ

 

 

 

 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു