ഭർത്താവിനെ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോവാനെത്തിയ വീട്ടമ്മയെ ബീച്ച് ആശുപത്രി കോമ്പൗണ്ടിൽ കാറിടിച്ചു, ദാരുണാന്ത്യം

Published : Dec 04, 2023, 08:59 AM ISTUpdated : Dec 04, 2023, 09:05 AM IST
ഭർത്താവിനെ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോവാനെത്തിയ വീട്ടമ്മയെ ബീച്ച് ആശുപത്രി കോമ്പൗണ്ടിൽ കാറിടിച്ചു, ദാരുണാന്ത്യം

Synopsis

ഭർത്താവ് ശിവനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങാൻ വേണ്ടി മകന്റ വണ്ടിയിലേക്ക് സാധനങ്ങൾ എടുത്ത് വെയ്ക്കുകയായിരുന്നു ഷീന.

കോഴിക്കോട്: കോഴിക്കോട്ട് ബീച്ച് ആശുപത്രിയുടെ കോമ്പണ്ടിന്റെ ഉള്ളിൽ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കൊയിലാണ്ടി ചെറിയ മങ്ങാട് സ്വദേശിനി തെക്കെ തല പറമ്പിൽ ശിവൻ്റെ  ഭാര്യ ഷീന (48) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് ഭർത്താവ് ശിവനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങാൻ വേണ്ടി മകന്റ വണ്ടിയിലേക്ക് സാധനങ്ങൾ എടുത്ത് വെയ്ക്കുകയായിരുന്നു ഷീന. അതിനിടെ പാർക്ക് ചെയ്തിടത്തു നിന്നും മുൻപോട്ട് അമിത വേഗതയിൽ വന്ന കാർ ഷീനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

ഭർത്താവ്- ശിവൻ, മക്കൾ- ആകാശ് , അരുൺ , ദൃശ്യ , മരുമകൻ- ശരത്ത്

കുറേയായി കൂട്ടുകാർ, ഗോവയിൽ അവധിയാഘോഷിക്കാനെത്തി, റഷ്യക്കാരനോടിച്ച കാര്‍ പാഞ്ഞുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം

ബൈക്കിടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മ മരിച്ചു

മോട്ടോർ സൈക്കിൾ ഇടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. സംസ്ഥാന പാതയിൽ ബാലുശ്ശേരി കരുമലയിലാണ് സംഭവം നടന്നത്. ഇന്ദിര എന്ന 60കാരിയാണ് മരിച്ചത്. 

ക്ഷേത്ര ദർശനം കഴിഞ്ഞ് കടയിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് പോകും വഴിയാണ് സംഭവം. കരുമല ബാങ്കിന് സമീപം എകരൂൽ ഭാഗത്ത് നിന്ന് വന്ന മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി