Asianet News MalayalamAsianet News Malayalam

കുറേയായി കൂട്ടുകാർ, ഗോവയിൽ അവധിയാഘോഷിക്കാനെത്തി, റഷ്യക്കാരനോടിച്ച കാര്‍ പാഞ്ഞുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം

റോഡിന്‍റെ എതിര്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തെത്താന്‍ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം

4 tourists killed in Goa who came to celebrate holidays after car driven by Russian citizen rams SSM
Author
First Published Dec 3, 2023, 3:11 PM IST

പനാജി: ഗോവയില്‍ കാര്‍ പാഞ്ഞുകയറി മൂന്ന് വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം. റഷ്യൻ പൗരൻ ഓടിച്ച കാർ ഇടിച്ചാണ് മൂന്ന് വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടത്. 

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ  റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. വടക്കൻ ഗോവയിലെ അർപോറയിലാണ് റഷ്യൻ പൗരൻ ആന്റൺ ബച്ച്‌കോവ് ഓടിച്ച കാർ ഇടിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്.  റഷ്യൻ പൗരൻ പരിക്കുകളോടെ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

ഹൈദരാബാദ് സ്വദേശികളായ ദിലീപ് കുമാർ ബാംഗ്, മനോജ് കുമാർ സോണി, മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള മഹേഷ് ശർമ എന്നിവരാണ് മരിച്ചത്. റോഡിന്‍റെ എതിര്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തെത്താന്‍ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. റഷ്യൻ പൗരൻ ഗോവ മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ കഴിയുന്നത്.

40 വയസ് പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. അവധി ആഘോഷിക്കാനെത്തി ഗോവയിലെ  കലംഗുട്ടയില്‍ താമസിച്ചു വരികയായിരുന്നു മരിച്ചവര്‍. ദീര്‍ഘകാലമായി സുഹൃത്തുക്കളാണ് മൂന്ന് പേരും. ബിസിനസ് പാര്‍ട്ണര്‍മാരാണ് മൂവരും. കാർ ഡ്രൈവറായ ആന്റൺ ബച്ച്‌കോവിനെതിരെ (27) അഞ്ജുന പൊലീസ് സ്റ്റേഷനിൽ കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 (കുറ്റകരമായ നരഹത്യ), 279 (അശ്രദ്ധമായ ഡ്രൈവിംഗ്), 334 (മുറിവേൽപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതിക്ക് കാർ വാടകയ്‌ക്ക് നൽകിയ കാറിന്റെ ഉടമയ്‌ക്കെതിരെയും മോട്ടോർ വാഹന നിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios