ഗൂഗിൾ മാപ്പ് വീണ്ടും ചതിച്ചു! വഴിതെറ്റിയ കാർ കൊക്കയിൽ വീണു; സംഭവം പത്തനംതിട്ട കള്ളിപ്പാറയിൽ

Published : Jun 15, 2026, 12:18 AM IST
Pathanamthitta Car Accident

Synopsis

പത്തനംതിട്ടയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ അപകടത്തിൽപെട്ടു. തിരുവല്ല സ്വദേശി ഓടിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. വനത്തിൽ വഴിതെറ്റിയ കാർ കൊക്കയിലേക്ക് ചരിയുകയായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവറെ രക്ഷപ്പെടുത്തി. 

പത്തനംതിട്ട: പത്തനംതിട്ടയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ വഴിതെറ്റി കൊക്കയിൽ വീണു. തിരുവല്ല സ്വദേശിയായ പാസ്റ്റർ സജി ചെറിയാൻ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. പാസ്റ്റർ ഫോണിൽ വിളിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന് മണിക്കൂറുകൾക്ക് ശേഷമാണ് വാഹനം കണ്ടെത്തി രക്ഷപ്പെടുത്താനായത്.

കോന്നിയിലെ കള്ളിപ്പാറയിലാണ് സംഭവം. ഗൂഗിൾ മാപ്പ് നോക്കി മാങ്കോട് നിന്ന് തിരുവല്ലയിലേക്ക് പോകുകയായിരുന്നു കാർ. ഇതിനിടെ, വഴിതെറ്റിയ കാർ കള്ളിപ്പാറയ്ക്ക് സമീപം വനത്തിൽ കുടുങ്ങുകയും കൊക്കയിലേക്ക് ചരിയുകയുമായിരുന്നു. ഉടൻതന്നെ കാർ ഓടിച്ചിരുന്ന പാസ്റ്റർ 112ൽ വിളിച്ച് പൊലീസിൻ്റെ സഹായം തേടി.

കൂടൽ പൊലീസ് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാസ്റ്ററെ രക്ഷപ്പെടുത്തിയത്. കാർ ഇപ്പോഴും വനത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത് നാളെ മാത്രമേ പുറത്തെടുക്കാൻ കഴിയൂ എന്നാണ് പൊലീസ് അറിയിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെരുമ്പാവൂരിൽ 'തൂഫാൻ' തുടരുന്നു; മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ
'പല പുരുഷന്മാരുമായി അവിഹിത ബന്ധമുള്ള സ്ത്രീ നക്ഷത്രങ്ങൾ', ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് സാധാരണക്കാരെ പറ്റിക്കുന്നതിനെതിരെ ഹരി പത്തനാപുരം