പെരുമ്പാവൂരിൽ 'തൂഫാൻ' തുടരുന്നു; മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ

Published : Jun 14, 2026, 11:08 PM IST
Operation Toofan in Perumbavoor

Synopsis

പെരുമ്പാവൂരിൽ വീണ്ടും ലഹരിവേട്ട. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിൽ 12 ഇതരസംസ്ഥാന തൊഴിലാളികളും ഒക്കൽ കാരിക്കോട് ഭാഗത്തുനിന്ന് മൂന്നുപേരും പിടിയിലായി. 

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ പൊലീസ് വ്യാപക റെയ്ഡ് നടത്തി. 12 ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. 60 കുപ്പിയോളം ഹെറോയിനും ഇവരിൽനിന്ന് കണ്ടെടുത്തു. ഒക്കൽ കാരിക്കോട് ഭാഗത്തുനിന്ന് 20 കുപ്പി മയക്കുമരുന്നുമായി മൂന്ന് അസം സ്വദേശികളെ കസ്റ്റഡിയിൽ എടുത്തു.

ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശൻ്റെ നിർദേശത്തിൽ പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പെരുമ്പാവൂർ ബസ് സ്റ്റാൻഡ്, ഫിഷ് മാർക്കറ്റ്, നഗരത്തിന്റെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

പ്രത്യേകം പരിശീലനം നേടിയ പൊലീസ് നായയുടെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച പരിശോധന രാത്രിയിലും തുടർന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പല പുരുഷന്മാരുമായി അവിഹിത ബന്ധമുള്ള സ്ത്രീ നക്ഷത്രങ്ങൾ', ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് സാധാരണക്കാരെ പറ്റിക്കുന്നതിനെതിരെ ഹരി പത്തനാപുരം
'കണ്ടാൽ മാന്യൻ', ഉടമ കടയ്ക്കുള്ളിലേക്ക് കയറി, ഒരു മിനിറ്റിൽ ബൈക്കുമായി കടന്ന് യുവാവ്, കലഞ്ഞൂരിൽ പട്ടാപ്പകൽ വാഹന മോഷണം