ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു

Published : Dec 08, 2025, 04:56 PM IST
man died in nedumbassery

Synopsis

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്നതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ആലപ്പുഴ: ഉംറ കഴിഞ്ഞ് നാട്ടിലേക്കു മടങ്ങിയെത്തിയ ചേർത്തല സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു. ചേർത്തല നഗരസഭ മൂന്നാം വാർഡിൽ കളത്തിൽ അബ്ദുൽ സലാം (59) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്നതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. അബ്ദുൽ സലാമിനെ ഉടൻ തന്നെ  സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ഹസിന. മക്കൾ: സുഹൈൽ, സഹീദ്. മരുമക്കൾ: ഫാത്തിമ, ഫാത്തിമ

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം