ചിക്കൻ കറിക്ക് അത്ര ചൂട് പോരാ! പുഴയോരം ഹോട്ടലിൽ എത്തിയ യുവാക്കൾക്ക് തീരെ പിടിച്ചില്ല, ഹോട്ടലുടമയക്ക് മർദ്ദനം

Published : Apr 14, 2025, 12:46 PM IST
ചിക്കൻ കറിക്ക് അത്ര ചൂട് പോരാ! പുഴയോരം ഹോട്ടലിൽ എത്തിയ യുവാക്കൾക്ക് തീരെ പിടിച്ചില്ല, ഹോട്ടലുടമയക്ക് മർദ്ദനം

Synopsis

ഹോട്ടലിനുള്ളിൽ ഇരുന്ന സോഡാ കുപ്പി എടുത്തു തലയിൽ അടിക്കാൻ ശ്രമിക്കുകയായിരുന്നു.

നെയ്യാറ്റിൻകര: ചിക്കൻ കറിക്ക് ചൂട് കുറവായതിന്‍റെ പേരിൽ ഹോട്ടൽ ഉടമയ്ക്ക് നേരെ സോഡ കുപ്പി കൊണ്ട് അക്രമണവും മർദ്ദനവും. നെയ്യാറ്റിൻകര, അമരവിളയിലെ പുഴയോരം ഹോട്ടൽ ഉടമയായ ദിലീപിനാണ് മർദ്ദനമേറ്റത്. ചിക്കൻ കറിക്ക് ചൂട് കുറഞ്ഞതിനാണ് മർദ്ദനമെന്നാണ് പരാതി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ഏഴംഗ സംഘമാണ് ഉടമയെ മർദ്ദിച്ച് അവശനാക്കിയത് എന്നാണ് പരാതിയിൽ പറയുന്നത്.

ഹോട്ടലിനുള്ളിൽ ഇരുന്ന സോഡാ കുപ്പി എടുത്തു തലയിൽ അടിക്കാൻ ശ്രമിക്കുകയായിരുന്നു. മർദ്ദനത്തിനുശേഷം ഉടമയോട് മാപ്പ് പറയണമെന്ന് പറഞ്ഞ് പുറത്തേയ്ക്ക് വിളിച്ചപ്പോൾ മാറി പോകാൻ ശ്രമിക്കവേ വീണ്ടും മർദ്ദിച്ചു. ഹോട്ടലിലെ  വനിതാ ജീവനക്കാരിയോടും യുവാക്കൾ തട്ടിക്കയറി. മർദ്ദനമേറ്റ കടയുടമ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി. 

സ്റ്റേഷനിൽ ഒപ്പിടാൻ വന്നപ്പോൾ ഇൻസ്പെക്ടറായ മേരി പ്രതിയെ കാണണമെന്ന് പറഞ്ഞു; ചോദിച്ചത് 30,000, പിന്നെ നടന്നത്!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്