തൃത്താലയിൽ നിന്ന് ഇന്നലെ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുറ്റിപ്പുറത്ത് കണ്ടെത്തി

Published : Sep 27, 2024, 08:02 PM IST
തൃത്താലയിൽ നിന്ന് ഇന്നലെ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുറ്റിപ്പുറത്ത് കണ്ടെത്തി

Synopsis

അന്വേഷണത്തിന് പിന്നാലെ ഇന്ന് വൈകുന്നേരത്തോടെ കുറ്റിപ്പുറത്ത് വെച്ചാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്

പാലക്കാട്: കാണാതായ തൃത്താല പരുതൂർ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി. തൃത്താല ഹൈസ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിയെയാണ് കുറ്റിപ്പുറത്ത് നിന്ന് കണ്ടെത്തിയത്. പരുതൂർ മംഗലം സ്വദേശിയായ കൗമാര പ്രായക്കാരനെ ഇന്നലെയാണ് നാട്ടിൽ നിന്നും കാണാതായത്. പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടിക്കായി നാട്ടുകാരും പൊലീസും വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. അന്വേഷണത്തിന് പിന്നാലെ ഇന്ന് വൈകുന്നേരത്തോടെ കുറ്റിപ്പുറത്ത് വെച്ചാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു