തെങ്ങോല വൈദ്യുതി ലൈനില്‍ തട്ടിയുണ്ടായ തീപ്പൊരി വീണത് കയര്‍ സൊസൈറ്റിയില്‍, വന്‍ അഗ്നിബാധ

Published : Nov 16, 2025, 03:40 PM IST
fire accident

Synopsis

കമ്പനി പറമ്പിലെ തെങ്ങില്‍ നിന്നും ഓല വൈദ്യുതി ലൈനില്‍ തട്ടുകയും തീപ്പൊരിയുണ്ടായി. ഇത് നിലത്ത് കൂട്ടിയിട്ട ചേരിക്ക് തീ പിടിക്കുകയുമായിരുന്നു.

കോഴിക്കോട്: വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയില്‍ കയര്‍ സൊസൈറ്റിയില്‍ അഗ്നിബാധ. കൊയിലാണ്ടി അണേല കറുവങ്ങാട് ജൂബിലിക്ക് സമീപത്തെ കയര്‍ സൊസൈറ്റിയിലാണ് തീപ്പിടിത്തമുണ്ടായത്. ചേരിക്കമ്പനിക്ക് മുകളിലൂടെ വൈദ്യുതി ലൈന്‍ കടന്നുപോകുന്നുണ്ട്. കമ്പനി പറമ്പിലെ തെങ്ങില്‍ നിന്നും ഓല വൈദ്യുതി ലൈനില്‍ തട്ടുകയും തീപ്പൊരിയുണ്ടായി. ഇത് നിലത്ത് കൂട്ടിയിട്ട ചേരിക്ക് തീ പിടിക്കുകയുമായിരുന്നു. പകല്‍ സമയത്താണ് അപകടമുണ്ടായത്. ഉടന്‍ തന്നെ കൊയിലാണ്ടിയില്‍ നിന്നും മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനാ വാഹനങ്ങള്‍ എത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ തീ പൂര്‍ണമായും അണച്ചു. സ്‌റ്റേഷന്‍ ഓഫീസര്‍ വി.കെ ബിജുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കനാൽ പരിസരത്ത് മനുഷ്യന്റെ തലയോട്ടിയും ശരീരഭാഗങ്ങളും; ആദ്യം കണ്ടത് ടാപ്പിങ്ങിനെത്തിയ സ്ത്രീ, അന്വേഷണം
ദുബായിലെ കഫറ്റീരിയയിൽ ജോലി ചെയ്തിരുന്ന യുവാവ്, നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയതും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു; 5 പേർ പിടിയിൽ