
തൃശൂര്‍: പണക്കൊഴുപ്പും കായിക ബലവുമുള്ള മൂന്നാം ബദലായി ബിജെപി വളര്‍ന്നുവെന്ന യഥാര്‍ത്ഥ്യം ഉള്‍കൊണ്ടുള്ള പ്രവര്‍ത്തനമാണ് സിപിഎം നടത്തേണ്ടതെന്ന് ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ടി ശശിധരന്‍. പി യു സനൂപ് രക്തസാക്ഷി ദിനാചരണത്തിന്‍ന്റെ ഭാഗമായി ചൂണ്ടല്‍ പുതുശ്ശേരിയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മന്ത്രിയെ കാറില്‍നിന്ന് ഇറക്കിനടത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ ഓട്ടോറിക്ഷയില്‍ കയറി. ഓട്ടോറിക്ഷയില്‍ നിന്ന് ഇറക്കി. നടക്കടാ എന്ന് പറഞ്ഞ് കൂവി നടത്തുന്ന സ്ഥിതിയുണ്ടായിട്ടും ആര്‍ക്കും ഒരു പരാതിയുമില്ല. 71 ആയാല്‍ ഭൂരിപക്ഷമാണെന്നാണ് നമ്മള്‍ കരുതിയത്. പക്ഷേ മൂന്നായാലും കേരളം ഭരിക്കാന്‍ കഴിയുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതിന്റെ പൊരുള്‍ വ്യക്തമാക്കുന്ന സംഭവവികാസങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.ഇളയപ്പന്റെ വീട്ടില്‍ ഊണും വല്ല്യയപ്പന്റെ വീട്ടില്‍ കൊരയുമാണെന്നാണ് ഇപ്പോള്‍ നാട്ടിലെ സ്ഥിതിയെന്നും ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം ഏരിയാ സെക്രട്ടറി കെ കൊച്ചനിയന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഉഷ പ്രഭുകുമാര്‍, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആഷിക് വലിയത്ത്, കുന്നംകുളം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി ജി ജയപ്രകാശ്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി ജി രഘുനാഥ്, ജില്ലാ പഞ്ചായത്തംഗം എം വി പ്രശാന്തന്‍, ഡിവൈഎഫ്ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. ചൂണ്ടല്‍ സെന്ററില്‍ നിന്ന് പ്രകടനവും ഉണ്ടായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam