മരം മുറിയ്ക്കുന്നതിനിടെ മരക്കൊമ്പ് തെറിച്ച് തലയിൽ ഇടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

Published : Oct 26, 2024, 05:26 AM IST
മരം മുറിയ്ക്കുന്നതിനിടെ മരക്കൊമ്പ് തെറിച്ച് തലയിൽ ഇടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

Synopsis

മരംവെട്ടുകാരുടെ സഹായിയും ഡ്രൈവറുമായ ആളാണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ചേർത്തല : മരം മുറിക്കുന്നതിനിടയിൽ മരക്കൊമ്പ് തെറിച്ച് തലയിൽ ഇടിച്ച് മരം വെട്ടുകാരുടെ സഹായിയും ഡ്രൈവറുമായ ആൾ മരിച്ചു. ചേർത്തല നഗരസഭ എട്ടാം വാർഡ് വട്ടക്കാട്ട് പരേതനായ പരമേശ്വരന്റെ മകൻ ഹരികുമാർ (മധു - 50)  ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. ശവേശേരി വിഷുണു ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ ഹരി കുമാറിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ - ജോസ്ന , മകൻ - ശരൺ കൃഷ്ണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ പൊലീസ്; തൃശൂരിൽ കാപ്പ നടപടി, യുവാവിനെ ജില്ലയിൽ നിന്ന് നാടുകടത്തി
പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു; വിചിത്ര സംഭവം മലപ്പുറം ഒതായിയില്‍