അധ്യാപകന് സംശയം, നാദാപുരത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷക്കിടെ ആള്‍മാറാട്ടം; ബിരുദ വിദ്യാർഥി അറസ്റ്റില്‍

Published : Mar 29, 2025, 08:57 PM IST
അധ്യാപകന് സംശയം, നാദാപുരത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷക്കിടെ ആള്‍മാറാട്ടം; ബിരുദ വിദ്യാർഥി അറസ്റ്റില്‍

Synopsis

ഹോള്‍ ടിക്കറ്റില്‍ കൃത്രിമം വരുത്തിയാണ് വിദ്യാര്‍ത്ഥി ആള്‍മാറാട്ടത്തിന് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

നാദാപുരം: കോഴിക്കോട് നാദാപുരത്ത് പ്ലസ് വണ്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷക്കിടെ ആള്‍മാറാട്ടം നടത്തിയ വിദ്യാര്‍ത്ഥി അറസ്റ്റില്‍. മുചുകുന്ന് സ്വദേശി  മുഹമ്മദ് ഇസ്മായിലാണ് അറസ്റ്റിലായത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പകരമാണ് ബിരുദ വിദ്യാര്‍ത്ഥിയായ കെ മുഹമ്മദ് ഇസ്മയില്‍ പ്ലസ് വണ്‍ ഇംഗ്ലീഷ് പരീക്ഷ എഴുതിയത്.

കടമേരി ആര്‍.ഇ. സി ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നടന്ന പരീക്ഷക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ആള്‍മാറാട്ടം മനസിലായത്. പ്രിന്‍സിപ്പലിന്‍റെ പരാതിയെത്തുടര്‍ന്ന് പൊലീസ് എത്തി മുഹമ്മദ് ഇസ്മയിലനെ അറസ്റ്റ് ചെയ്തു. ഹോള്‍ ടിക്കറ്റില്‍ കൃത്രിമം വരുത്തിയാണ് വിദ്യാര്‍ത്ഥി ആള്‍മാറാട്ടത്തിന് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് മുഹമ്മദ് ഇസ്മയിലിനെതിരെ കേസെടുത്തിരിക്കുന്നത്.

വീഡിയോ സ്റ്റോറി കാണാം
 

Read More : പോക്സോ കേസിൽ 4 ജീവപര്യന്തം ശിക്ഷ, പരോളിലിറങ്ങി 13 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; 55 കാരന് 5 വർഷം തടവ്

PREV
Read more Articles on
click me!

Recommended Stories

പേടിച്ചോടിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു, നിർണായകമായത് സിസിടിവി ദൃശ്യം; കൊല്ലത്ത് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ
ചുരം കയറുന്നവര്‍ ശ്രദ്ധിക്കുക: ഗതാഗത നിയന്ത്രണം, ബസുകളൊഴികെയുള്ള വാഹനങ്ങൾക്ക് അനുമതിയില്ല, താമരശ്ശേരി ചുരത്തിലെ നിയന്ത്രണങ്ങളറിയാം