തിരുവനന്തപുരത്ത് ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

Published : Mar 14, 2025, 10:32 AM ISTUpdated : Mar 14, 2025, 12:58 PM IST
തിരുവനന്തപുരത്ത് ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

കൊറ്റാമം സ്വദേശി സൗമ്യയാണ് വീടിന്റെ ഉള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടത്തിയത്. സംഭവത്തിൽ പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര കൊറ്റാമം സ്വദേശി സൗമ്യ ആണ് വീടിന്റെ ഉള്ളിൽ കഴുത്തറുത്ത നിലയിൽ മരിച്ചത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സൗമ്യയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഈ സമയം വീട്ടിൽ സൗമ്യയും ഭർത്താവും ഭർതൃമാതാവുമായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ ഭർത്താവ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാനസിക സംഘർഷങ്ങൾ സൗമ്യയെ അലട്ടിയിരുന്നതായിട്ടാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ