കൊല്ലത്ത് നിന്ന് കാണാതായ 13കാരി വീട്ടിലേക്ക് വിളിച്ചു, സുരക്ഷിതയെന്ന് കുട്ടി,എത്തിയത് തിരൂർ റെയിൽവേ സ്റ്റേഷനിൽ

Published : Mar 14, 2025, 09:26 AM IST
കൊല്ലത്ത് നിന്ന് കാണാതായ 13കാരി വീട്ടിലേക്ക് വിളിച്ചു, സുരക്ഷിതയെന്ന് കുട്ടി,എത്തിയത് തിരൂർ റെയിൽവേ സ്റ്റേഷനിൽ

Synopsis

റെയിൽവേ പൊലീസിനൊപ്പം സുരക്ഷിതയാണെന്ന് പെൺകുട്ടി പറഞ്ഞതായി കുടുംബം അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതലാണ് 13കാരിയെ കാണാതായത്.

കൊല്ലം: ആവണീശ്വരത്ത് നിന്ന് കാണാതായ 13 കാരിയെ കണ്ടെത്തി. പെൺകുട്ടി തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായാണ് വിവരം. കുട്ടി തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടുകാരെ ഫോണിൽ വിളിച്ച് അറിയിച്ചത്. റെയിൽവേ പൊലീസിനൊപ്പം സുരക്ഷിതയാണെന്ന് പെൺകുട്ടി പറഞ്ഞതായി കുടുംബം അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതലാണ് 13കാരിയെ കാണാതായത്. അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയത്. വൈകീട്ട് ആറരയോടെയാണ് പൊലീസിൽ പരാതി ലഭിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടി താൻ തിരൂരിലെത്തിയെന്ന വിവരം വിളിച്ചറിയിച്ചത്. 

21 വയസ്, ​ഗർഭിണി, മോഷണക്കുറ്റത്തിന് ജയിലിൽ പോയപ്പോൾ പിടിച്ചുനിന്നത് ഇങ്ങനെ; അനുഭവം വിവരിച്ച് യുവതി

 

 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ