സദ്യയില്‍ പപ്പടം കിട്ടിയില്ല; ആലപ്പുഴയില്‍ കല്ല്യാണത്തില്‍ കൂട്ടത്തല്ല്

Published : Aug 29, 2022, 11:29 AM ISTUpdated : Aug 29, 2022, 01:03 PM IST
സദ്യയില്‍ പപ്പടം കിട്ടിയില്ല; ആലപ്പുഴയില്‍ കല്ല്യാണത്തില്‍ കൂട്ടത്തല്ല്

Synopsis

ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് കൂട്ടത്തല്ല് നടന്നത്.

ഹരിപ്പാട്: കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്ന പേരില്‍ കൂട്ടത്തല്ല്. മൂന്നുപേര്‍ക്ക് പരിക്കുപറ്റി. സംഭവത്തില്‍ കരീലക്കുളങ്ങര പൊലീസ് കേസ് എടുത്തു. ഹരിപ്പാടിന് അടുത്ത് മുട്ടത്താണ്  വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചത്. 

ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് കൂട്ടത്തല്ല് നടന്നത്. വരന്‍റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാല്‍ വിളമ്പുന്നവര്‍ ഇത് നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെയാണാ് പ്രശ്നം ആരംഭിച്ചത്. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നുവെന്ന് കരീലക്കുളങ്ങര പൊലീസ് പറയുന്നു. 

ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. ഓഡിറ്റോറിയത്തില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍(65), ജോഹന്‍(21), ഹരി(21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ

അടിവസ്ത്രത്തിലും ഷൂവിന്റെ അടിയിലും സ്വർണ്ണം; മലപ്പുറം സ്വദേശിയെ കയ്യോടെ പൊക്കി കസ്റ്റംസ്

രണ്ട് തലയോട്ടികൾ കണ്ടെത്തി

ശക്തികുളങ്ങരയിലാണ് ശുചീകരണ തൊഴിലാളികള്‍ റോഡ് അരികില്‍ നിന്നും കവറിൽ പൊതിഞ്ഞ നിലയിലുള്ള തലയോട്ടികൾ ആദ്യം കണ്ടത്. പ്രവർത്തനമില്ലാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡരികിൽ നിന്ന് രണ്ട് തലയോട്ടികൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്കായിരുന്നു സംഭവം നടന്നത്.

തലയോട്ടികളാണ് കവറിലെന്ന് മനസിലാക്കിയതോടെ ശുചീകരണ തൊഴിലാളികൾ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.  പൊലീസെത്തി നടത്തിയ പരിശോധനയിൽ തലയോട്ടികൾ ഏറെ പഴക്കം ചെന്നവയാണെന്ന് കണ്ടെത്തി. 

തലയോട്ടികൾ കണ്ടെത്തിയ കവറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതിന് സമാനമായ കുറിപ്പുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

പത്തനംതിട്ടയിൽ സ്കൂൾ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം