മൂർഖന് മുന്നിൽ മുട്ടുമടങ്ങാത്ത 'റോക്കി' ജീവിതത്തിലേക്ക്, തുഷാരയുടെ ജീവൻ രക്ഷിച്ച വളർത്തുനായ അപകടനില തരണം ചെയ്‌തു

Published : Oct 18, 2025, 02:21 PM IST
pet dog rocky

Synopsis

വിദേശത്തു നിന്നു വരുന്ന ഭര്‍ത്താവ്‌ സുബാഷ്‌ കൃഷ്‌ണയെ വിളിക്കാനായി തുഷാര വീട്ടുമുറ്റത്തേക്ക്‌ ഇറങ്ങുമ്പോഴായിരുന്നു സംഭവം. ഇഴഞ്ഞെത്തിയ മൂർഖൻ പാമ്പിനെ റോക്കി കടിച്ച് കൊല്ലുകയായിരുന്നു.

എടത്വാ: ആലപ്പുഴയിൽ മൂര്‍ഖന്‍ പാമ്പിനെ കടിച്ചുകൊന്ന്‌ ഉടമയുടെ ജീവൻ രക്ഷിച്ച നായ 'റോക്കി' അപകടനില തരണം ചെയ്‌തു. പാമ്പിനെ കടിച്ചു കുടയുന്നതിനിടയില്‍ നായ റോക്കിക്കും പാമ്പിന്റെ കടിയേറ്റിരുന്നു. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ്‌ 1.30ന്‌ പച്ച തോട്ടുകടവ്‌ തുഷാരുടെ വീട്ടുമുറ്റത്തായിരുന്നു സംഭവം. വിദേശത്തു നിന്നു വരുന്ന ഭര്‍ത്താവ്‌ സുബാഷ്‌ കൃഷ്‌ണയെ വിളിക്കാനായി തുഷാര വീട്ടുമുറ്റത്തേക്ക്‌ ഇറങ്ങുമ്പോഴായിരുന്നു സംഭവം. തുഷാരയുടെ അടുത്തേക്ക് ഇഴഞ്ഞെത്തിയ മൂർഖൻ പാമ്പിനെ റോക്കി കടിച്ച് കൊല്ലുകയായിരുന്നു.

കളര്‍കോഡ്‌ വെറ്ററിനറി ആശുപത്രി ഡോക്‌ടര്‍ മേരിക്കുഞ്ഞിന്റെ നിര്‍ദ്ദേശ പ്രകാരം നായയെ ഹരിപ്പാട്ട്‌ വെറ്റിനറി ആശുപത്രിയിലേക്കും തുടര്‍ന്ന്‌ തിരുവല്ല മഞ്ഞാടിയിലെ സ്വകാര്യ പെറ്റ്‌സ് ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. വിദേശത്ത്‌ നിന്നെത്തിയ സുഭാഷ്‌ നേരെ ആശുപത്രിയിലേക്കാണ്‌ എത്തിയത്‌. വെറ്റിനറി സര്‍ജന്‍ ഡോ. ബിബിന്‍ പ്രകാശിന്റെ നേത്യത്വത്തില്‍ ഡോ. സിദ്ധാര്‍ഥ്‌, ഡോ നീമ, ഡോ ലിറ്റി എന്നിവരുടെ തീവ്ര ശ്രമഫലമായാണ്‌ നായുടെ ജീവന്‍ രക്ഷിച്ചത്‌.

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം