പൂച്ചാക്കലിൽ വിൽപ്പനയ്ക്കായി കൈവശം വെച്ച 1.16 ഗ്രാം എംഡിഎംഎയും 3.45 ഗ്രാം ഹാഷിഷ് ഓയിലുമായി 27-കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരൂക്കുറ്റി സ്വദേശിയായ അരുൺകുമാറിനെയാണ് വീട്ടിൽ നിന്നും പിടികൂടിയത്. പ്രതിയെ ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.

പൂച്ചാക്കൽ: വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച 1.16 ഗ്രാം എംഡിഎംഎയും 3.45 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പോലീസിന്റെ പിടിയിലായി. അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡിൽ പുതുക്കേരിച്ചിറ വീട്ടിൽ അരുൺകുമാറിനെയാണ് (27) കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.

പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്എച്ച്ഒ ശ്യാം എം ജിയുടെ നിർദ്ദേശ പ്രകാരം എസ്ഐമാരായ അനിൽകുമാർ ടി, വീനസ്, അസിസ്റ്റന്റ് പോലീസ് സബ്ബ് ഇൻസ്‌പെക്ടർ ലിജിമോൾ, സിപിഒമാരായ പ്രവീൺ, ജോബി, ചേർത്തല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ സ്‌ക്വാഡ് അംഗങ്ങളായ പ്രവീഷ്, അരുൺ, ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.