ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി

Published : Dec 06, 2025, 09:39 AM IST
drunk man in tree

Synopsis

പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത യുവാവ്, ജാമ്യത്തിൽ ഇറങ്ങിയ ശേഷം പൊലീസ് സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി ഭീഷണി മുഴക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പൊലീസ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി വീട്ടുകാർക്കൊപ്പം വിട്ടയച്ചു.

കൊല്ലം: പൊലീസ് സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി ഭീഷണി മുഴക്കി മദ്യപന്‍റെ പരാക്രമം. ചെറിയഴീക്കൽ സ്വദേശിയായ യുവാവാണ് മദ്യലഹരിയിൽ കരുനാഗപ്പള്ളി പൊലീസിനെ വട്ടം കറക്കിയത്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പട്രോളിംഗ് ടീം യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. തുടർന്ന് പുറത്തിറങ്ങിയ യുവാവ് സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി ഭീഷണി മുഴക്കുകയായിരുന്നുരാത്രി 11 മണിയോടെയായിരുന്നു സംഭവം. ഏറെ നേരത്തെ ശ്രമത്തിലൂടെയാണ് പൊലീസുകാർ ചേർന്ന് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. വീട്ടുകാരെ വിളിച്ചു വരുത്തി യുവാവിനെ വിട്ടയച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിനകത്ത് സംശയാസ്പദമായി കണ്ടു, സെക്യൂരിറ്റികൾ തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചു; കോപ്പർ മോഷണം കയ്യോടെ പിടിയിലായി
'ഇത് സാമ്പിൾ വെടിക്കെട്ട് മാത്രം', രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെതിരായ പ്രതിഷേധത്തിലെ അതിക്രമത്തിന് പിന്നാലെ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി