കോഴിക്കോട്ട് 200 രൂപ നൽകാത്തതിന് വയോധികന് ക്രൂരമർദനം; യുവാവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

Published : Sep 08, 2026, 10:01 PM IST
kozhikode elderly man attacked

Synopsis

ഇരുനൂറു രൂപ ആവശ്യപ്പെട്ടത് നല്‍കാത്തതിനെ തുടര്‍ന്നാണ് ബബീഷ് അശോകനെ ആക്രമിച്ചതെന്നാണ് വിവരം. പണം നല്‍കാന്‍ തയ്യാറാകാതിരുന്ന അശോകനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചവിട്ടി തള്ളിയിടുകയും ചെയ്തു. വീഴ്ചയില്‍ തലയിടിച്ച് വീണാണ് അശോകന് ഗുരുതരമായി പരിക്കേറ്റത്.

കോഴിക്കോട്: ആവശ്യപ്പെട്ട പണം നല്‍കാത്തതിന് വയോധികന് നേരെ ക്രൂരമായ ആക്രമണം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട് ഞാട്ടിപ്പാറ മീത്തല്‍ അശോകന്(63) നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അശോകനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂട്ടാലിട സ്വദേശി ബബീഷിനെതിരെ കേസെടുത്ത പൊലീസ് ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇരുനൂറു രൂപ ആവശ്യപ്പെട്ടത് നല്‍കാത്തതിനെ തുടര്‍ന്നാണ് ബബീഷ് അശോകനെ ആക്രമിച്ചതെന്നാണ് വിവരം. പണം നല്‍കാന്‍ തയ്യാറാകാതിരുന്ന അശോകനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചവിട്ടി തള്ളിയിടുകയും ചെയ്തു. വീഴ്ചയില്‍ തലയിടിച്ച് വീണാണ് അശോകന് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് ദിവസം മുൻപ് കാണാതായ യുവാവിനെ കളമശ്ശേരി എച്ച്എംടി കാട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
അമിതവേ​ഗത്തിൽ മറികടക്കുന്നതിനിടെ ലോറി ബൈക്കിലിടിച്ചു; കൊച്ചിയിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം