കൂത്താട്ടുകുളത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ വയോധികൻ ലോറിയിടിച്ച് മരിച്ചു, അപകടം വീടിന് മുന്നിൽ; ലോറി ഡ്രൈവർ ഓടിപ്പോയെന്ന് ദൃക്സാക്ഷികൾ

Published : Jul 07, 2026, 09:59 AM IST
koothattukulam accident death

Synopsis

റോഡ് മുറിച്ച് കടക്കുന്നതിനിടെ കൂത്താട്ടുകുളം ഭാഗത്ത് നിന്നെത്തിയ പാൽ ലോറി ജോസഫിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ വാഹനം നിർത്തി ഇറങ്ങി ഓടിപ്പോയതായി ദൃക്സാക്ഷികൾ പറഞ്ഞു.

കൂത്താട്ടുകുളം: റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികൻ മരിച്ചു. ചോരക്കുഴി കൂത്താട്ടുകുളം സൗത്ത് ചൂളായിക്കോട്ടിൽ സി ജെ ജോസഫ് (82) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ വീടിന് സമീപമുള്ള എംസി റോഡിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ കൂത്താട്ടുകുളം ഭാഗത്ത് നിന്നെത്തിയ പാൽ ലോറി ജോസഫിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ വാഹനം നിർത്തി ഇറങ്ങി ഓടിപ്പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്തെ കൃഷ്ണ പാച്ച് വർക്സ് വർക്ക്ഷോപ്പിലെ സാജൻ പള്ളിപ്പറമ്പിലും സന്തോഷും ചേർന്ന് ഗുരുതരമായി പരിക്കേറ്റ ജോസഫിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ പരേതയായ ബേബി ജോസഫ്. മക്കൾ: രജീഷ് (ഓസ്ട്രേലിയ), പരേതനായ വിനീഷ്. മരുമക്കൾ: മായ (നഴ്‌സ്, ഓസ്ട്രേലിയ), ഷിങ്കിൾ (അധ്യാപിക, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, പാലക്കുഴ). സംസ്കാരം പിന്നീട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ്; മുഖ്യ പ്രതി പിടിയിൽ
റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തം