
പത്തനംതിട്ട: പത്തനംതിട്ട പൈവഴിയിൽ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സൂരജ് ആണ് മരിച്ചത്. മണ്ണുമാന്തി യന്ത്രത്തിലെ സഹായിയായിരുന്നു സൂരജ്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാൾക്ക് അപകടത്തിൽ പരിക്കേറ്റു. സംഭവ സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ പൊലീസുകാരൻ മദ്യലഹരിയിൽ ആയിരുന്നുവെന്നും കടലിക്കുന്ന് മലയിലെ മണ്ണെടുപ്പ് നിർത്തി വെയ്ക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. എതിർപ്പ് ശക്തമായതോടെ തൽക്കാലത്തേക്ക് മണ്ണെടുപ്പ് നിർത്തി വെച്ചു.
Also Read: ഇടുക്കിയിൽ വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം