പെയിന്‍റിംഗ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്ന് വീണു; കോഴിക്കോട്ട് 49കാരൻ മരിച്ചു

Published : Jan 02, 2024, 11:37 AM ISTUpdated : Jan 02, 2024, 11:44 AM IST
പെയിന്‍റിംഗ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്ന് വീണു; കോഴിക്കോട്ട് 49കാരൻ മരിച്ചു

Synopsis

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 

കോഴിക്കോട്: കൊടുവള്ളിയില്‍  പെയിന്‍റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റയാള്‍ മരിച്ചു. കിഴക്കോത്ത് പന്നൂര്‍ കൊഴപ്പന്‍ചാലില്‍ പരേതനായ അബ്ദുള്ള ഹാജിയുടെ മകന്‍ അബ്ദുല്‍ റസാഖ് (49) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 

പരിശ്രമവും പ്രാർത്ഥനകളും വിഫലമായി, കളിക്കുന്നതിനിടെ കുഴൽകിണറിൽ വീണ രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അബ്ദുല്‍ റസാഖ് ബന്ധുവിന്‍റെ വീടിന്‍റെ പെയിന്റിംഗ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്ന് വീഴുകയായിരുന്നു. ജംസീനയാണ് ഭാര്യ. മക്കള്‍: ആയിഷ നൂറ (ഒന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനി, പത്തനംതിട്ട മെഡിക്കല്‍ കോളേജ്), ഫാത്തിമ സഹ്‌റ (എം ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി), ആരിഫ സിദ്‌റ (എളേറ്റില്‍ ജി എം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി).  ഇന്ന് ഉച്ചയോടെ പന്നൂര്‍ ജുമുഅ മസ്ജിദില്‍ സംസ്കാരം നടക്കും.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്
പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ