തലസ്ഥാനത്ത് നഗരമധ്യത്തിൽ റെസ്റ്റോറന്റിൽ തീപിടുത്തം

Published : Oct 09, 2022, 05:04 PM ISTUpdated : Oct 09, 2022, 08:03 PM IST
തലസ്ഥാനത്ത് നഗരമധ്യത്തിൽ റെസ്റ്റോറന്റിൽ തീപിടുത്തം

Synopsis

വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന സൽവാ ഡൈൻ എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാൻ ശ്രമം തുടരുന്നു.

തിരുവനന്തപുരം : തലസ്ഥാനത്ത് നഗരമധ്യത്തിൽ റെസ്റ്റോറന്റിൽ തീപിടുത്തം. വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന സൽവാ ഡൈൻ എന്ന റെസ്റ്റോറന്റിലാണ് തീപിടുത്തമുണ്ടായത്. തന്തൂരി അടുപ്പിൽ നിന്നും തീ പടർന്നതാണെന്നാണ് നിഗമനം. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി. നാല് മണിയോടെയാണ് താഴത്തെ നിലയിൽ സജ്ജീകരിച്ചിട്ടുള്ള അടുക്കള ഭാഗത്ത് നിന്നും തീ പടർന്ന് പിടിച്ചത്. പെട്ടന്ന് തന്നെ മുകൾ നിലയിലേക്കും തീ പടർന്നു. ഫയർ ഫോഴ്സ് സംഘം ഉടനെത്തി രക്ഷാ പ്രവർത്തനം നടത്തിയതോടെയാണ് വലിയ അപകടം ഒഴിവായത്. ഭക്ഷണം കഴിക്കാനെത്തിയവരെ ഉടൻ സ്ഥലത്ത് നിന്നും നീക്കി. ആർക്കും പരിക്കില്ല.

'ലിംഗം വലുതാകാൻ നാല് മാസം മെറ്റല്‍ റിംഗ് ധരിച്ചു'; ഗുരുതരമായപ്പോള്‍ ആശുപത്രിയില്‍...

അതിനിടെ, എറണാകുളത്ത് ചക്കരപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മധുര സ്വദേശികളായ ശിവപാലനും രണ്ട് കുട്ടികളുമടക്കം നാല് പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. തീ പടർന്നത്തോടെ  നാല് പേരും ഇറങ്ങിയോടിയതിനാൽ വലിയ അപകടമൊഴിവായി അഗ്നിശമന സേനയെത്തി തീയണച്ചു. ഓൾട്ടോ കാറിന്റെ എഞ്ചിനിൽ നിന്നും ചെറിയ രീതിയിൽ ഇന്ധന ചോർച്ചയുണ്ടാകുകയും പിന്നാലെ തീപടരുകയുമായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. തീ പടർന്ന് വളരെ പെട്ടന്ന് തന്നെ കാർ പൂർണമായും കത്തി. അഗ്നിശമന സേനയെത്തി തീയണച്ചതിന് പിന്നാലെ പ്രദേശത്ത് കൂടിയുള്ള ഗതാഗതം പുനസ്ഥാപിച്ചു.

ഇന്നലെ സമാനമായ രീതിയിൽ കോട്ടയം പാലായില്‍ ഓടിക്കൊണ്ടിരുന്ന മാരുതി കാര്‍ തീപിടിച്ച് പൂര്‍ണമായി കത്തി നശിച്ചിരുന്നു. പാലാ പൊന്‍കുന്നം റോഡില്‍ വാഴേമഠം ഭാഗത്ത് സിവില്‍ സപ്ലൈസ് വെയര്‍ഹൗസിന് സമീപമാണ് കാറിന് തീ പിടിച്ചത്. വലിയകാപ്പില്‍ വി എം തോമസിന്റെ വാഹനമാണ് കത്തിയത്. വീടിന് സമീപത്ത് വച്ച് വാഹനത്തില്‍ നിന്നും പുക ഉയര്‍ന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു.

അതിനിടെ കണ്ണൂരിലും കാറുകൾ കത്തി നശിച്ചു.  കണ്ണൂർ കക്കാട് റിനോൾട്ട് ഷോറൂമിലെ കാറുകൾക്കാണ് തീ പിടിച്ചത്. സർവ്വീസിനായി കൊണ്ടുവന്ന രണ്ട് കാറുകളാണ് കത്തി നശിച്ചത്. 

 

 

PREV
Read more Articles on
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു