
കോഴിക്കോട്: നാദാപുരം വളയത്ത് ഗൃഹനാഥനെ വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വളയം ചുഴലിമുത്താറിന്റവിട കേശവന്‍(67) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. കേശവന്‍ രാവിലെ ഒന്‍പതോടെയാണ് സമീപത്തെ അങ്ങാടിയിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ ഉച്ചക്ക് പന്ത്രണ്ടോടെ ചുഴലിക്കടുത്ത മണ്ണിപ്പൊയില്‍ തോട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വളയം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് നല്‍കി. വൈകീട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ലക്ഷ്മിയാണ് കേശവന്റെ ഭാര്യ. മക്കള്‍: പ്രജിത, ലിജിത, ലജീഷ്. മരുമക്കള്‍: ബാബു, ലിനീഷ്, രാഗിഷ.