
പത്തനംതിട്ട : പത്തനംതിട്ടയിൽ കുളനട മാർക്കറ്റിൽ മാലിന്യ കൂമ്പാരത്തിനു തീ പിടിച്ചു. ഹരിത കർമ്മ സേന മാലിന്യ സൂക്ഷിന്നിടത്താണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും പുക നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. മാലിന്യം നിക്ഷേപിക്കുന്നതിന് തൊട്ടടുത്ത് തന്നെയാണ് പ്രാഥമിക ആരോഗ്യകേന്ദ്രമുള്ളത്. അതിനാൽ തന്നെ രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതൽ ഫയര്ർഫോഴ്സ് എത്തി പുക നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
മാലിന്യ കൂമ്പാരത്തിനകത്തേക്കും തീ എത്തിച്ച് പുക നിയന്ത്രിക്കാനാണ് ഇപ്പോൾ ഫയർ ഫോഴ്സ് ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തിൽ നാട്ടുകാരാണ് തീ അണയ്ക്കാൻ ഓടിയെത്തിയത്. ഹരിത കർമ്മ സേന വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം തള്ളുന്ന ഇടമാണ്. അതിനാൽ തന്നെ ഇതിനകത്ത് എന്തുതരം വസ്തുക്കളാണ് ഉള്ളതെന്ന് വ്യക്തമല്ല. ഉള്ളിൽ നിന്ന് പൊട്ടിത്തെറി കേൾക്കുന്നുണ്ട്. മാത്രമല്ല ഈ ഷെഡ്ഡിന്റെ മുകൾ ഭാഗത്തെ ഷീറ്റ് പൂർണ്ണമായും കത്തിപ്പോയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam