
കൊല്ലം: കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തി നശിച്ചു. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സമീപ ജില്ലകളില്‍ നിന്നും കൂടുതല്‍ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തേക്കെത്തും. അതിനിടെ, പുക ശ്വസിച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിലുണ്ടായ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
രാത്രി എട്ടരയ്ക്കാണ് തീപിടുത്തം ഉണ്ടായത്. ബ്ലീച്ചിങ് പൗഡറിൽ കത്തിയാണ് തീപിടുത്തമുണ്ടായതെന്നാണ് ഗോഡൗണ്‍ ജീവനക്കാർ പറയുന്നത്. എന്നാൽ സംഭരണ കേന്ദ്രത്തിൽ അഗ്നിരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതിനിടെ, തീ പിടുത്തം മൂലമുണ്ടായ പുക ശ്വസിച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായ ഏഴ് പേരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.