
കണ്ണൂർ: തലശ്ശേരി കണ്ടിക്കൽ വ്യവസായ മേഖലയിലുണ്ടായ തീ നിയന്ത്രണവിധേയം. അഗ്നിബാധയെതുടർന്ന് കനത്ത പുക തലശേരിയിലും സമീപ പ്രദേശങ്ങളിലും പടർന്നു. വൈകീട്ട് മൂന്നരയോടെയാണ് പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റിൽ തീപിടിത്തമുണ്ടായത്. വെൽഡിങ് ജോലിക്കിടെയുണ്ടായ തീപൊരിയാണ് അപകട കാരണമെന്നാണ് സൂചന. കണ്ണൂരിലെ വിവിധ ഫയർ ഫോഴ്സ് സ്റ്റേഷനുകളിൽ നിന്നെത്തിയ എട്ട് യൂണിറ്റും വിമാനത്താവളത്തിലെ യൂണിറ്റും ദൗത്യത്തിൽ പങ്കെടുത്തു. തീപിടിത്തമുണ്ടായ ഉടൻ തൊഴിലാളികൾ ഒഴിഞ്ഞുപോയതിനാൽ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല. സ്ഥാപനത്തിൽ നേരത്തെ ശേഖരിച്ചുവച്ച പ്ലാസ്റ്റിക്കാണ് കത്തുന്നത്. സ്പീക്കർ എ എൻ ഷംസീർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രാത്രി വൈകിയും ദൗത്യം തുടരും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam