പുറത്ത് നാടിനെ നടുക്കി തീ പടരുന്നു, പർദ്ദ ധരിച്ച സ്ത്രീ പോയത് സൂപ്പർ മാർക്കറ്റിലേക്ക്; 10,000 രൂപയുടെ സാധനങ്ങൾ കവർന്നതിന് അറസ്റ്റിൽ

Published : Oct 15, 2025, 08:15 PM IST
taliparamba theft

Synopsis

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം നടന്നതിനിടെ സമീപത്തെ ഹൈപ്പർമാർക്കറ്റിൽ പർദ്ദ ധരിച്ച സ്ത്രീ മോഷണം നടത്തി. ഏകദേശം പതിനായിരം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച യുവതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടി. 

കണ്ണൂർ: തളിപ്പറമ്പിൽ തീപിടിത്തത്തിനിടയിൽ മോഷണം നടത്തിയ സ്ത്രീ പിടിയിലായി. പർദ്ദ ധരിച്ച ഒരു സ്ത്രീ മോഷണം നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തീപിടിത്തം നടന്ന സ്ഥലത്തിന് എതിർവശത്തുള്ള നിബ്രാസ് ഹൈപ്പർമാർക്കറ്റിലാണ് മോഷണം നടന്നത്. ഏകദേശം പതിനായിരം രൂപയുടെ സാധനങ്ങൾ പർദ്ദ ധരിച്ച സ്ത്രീ മോഷ്ടിച്ചതായി കടയുടമയായ നിസാർ പരാതി നൽകിയിരുന്നു.

തീപിടിത്തത്തിൽ എല്ലാവരുടെയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കവെയാണ് ഈ മോഷണം നടന്നത്. മോഷണം പൂർത്തിയാക്കിയ ശേഷം, സ്ത്രീ തീയണയ്ക്കാൻ ശ്രമിക്കുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് പോയി കടന്നുകളയുകയായിരുന്നു. സൂപ്പർമാർക്കറ്റിൽ നിന്ന് യുവതി സാധനങ്ങൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് സൂപ്പർമാർക്കറ്റ് അധികൃതർ പൊലീസിൽ പരാതി നൽകി.

തുടർന്നുള്ള അന്വേഷണത്തിലാണ് യുവതി പിടിയിലായത്. തളിപ്പറമ്പിനടുത്തുള്ള ഒരു പഞ്ചായത്തിലെ നിവാസിയാണ് ഈ യുവതി. പൊലീസ് കൂടുതൽ നിയമനടപടികളിലേക്ക് കടക്കാതെ, മോഷ്ടിച്ച സാധനങ്ങളുടെ മൂല്യം യുവതിയിൽ നിന്ന് വസൂലാക്കി വിട്ടയച്ചു. അതിനിടെ, മറ്റൊരു സ്ത്രീയും കടയിൽ മോഷണം നടത്തിയെങ്കിലും അവർ കൈയോടെ പിടിക്കപ്പെട്ടു. തളിപ്പറമ്പ് ബസ് സ്റ്റാൻഡിനു സമീപമുള്ള കെ വി കോംപ്ലക്സിൽ വ്യാഴാഴ്ച വൻ തീപിടിത്തം ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. 15 ഫയർ യൂണിറ്റുകൾ എത്തി മൂന്ന് മണിക്കൂറിലധികം സമയമെടുത്താണ് തീ കെടുത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്