പാലക്കാട്: പാലക്കാട് അകത്തേത്തറയിലെ റെയിൽവേ മേൽപ്പാലത്തെ ചൊല്ലി പോരടിച്ച് മുന്നണികൾ. കേരളത്തിൽ സംസ്ഥാനത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ റെയിൽവേ മേൽപ്പാലമാണ് പാലക്കാട് അകത്തേത്തറയിലെ പാലം. പണി ഏതാണ്ട് പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്ന പാലത്തെ ചൊല്ലി ഇപ്പോൾ മൂന്ന് മുന്നണികളും തമ്മിൽ പൊരിഞ്ഞ പോരാണ്. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതിയുടെ ക്രെഡിറ്റ് അടിക്കാൻ പുതിയ സർക്കാരും കേന്ദ്രവും ശ്രമിക്കുന്നുവെന്നാണ് സ്ഥലം എംഎൽഎയുടെ ആക്ഷേപം.
എന്നാൽ എംഎൽഎയുടെ പിടിപ്പുകേടാണ് പാലം പണി ഇത്രവർഷം വൈകാൻ കാരണമായതെന്ന് യുഡിഎഫും ബിജെപിയും പറയുന്നു. വിഎസ് അച്യുതാനന്ദൻ മലമ്പുഴ എംഎൽഎ ആയിരുന്ന കാലത്ത് 2017ലാണ് പാലത്തിന് തറക്കല്ലിട്ടത്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ കുരുക്കായി. നിർമ്മാണം വൈകി. കിഫ്ബി ഫണ്ടായി 50.73 കോടി രൂപ അനുവദിച്ചതോടെ മുന്നോട്ട് പോയ പദ്ധതിയുടെ നിമ്മാണോദ്ഘാടനം 2021ൽ ആയിരുന്നു എന്നിട്ടും റെയിൽവേ ബ്രിഡ്ജസ് കോപ്പറേഷൻ മേൽനോട്ടം വഹിച്ച നിർമ്മാണം നീണ്ടുനീണ്ട് പോയി. തറക്കല്ലിട്ട് ഒമ്പത് വർഷത്തിനിപ്പുറം നിർമ്മാണം ഏതാണ്ട് പൂർത്തിയായപ്പോൾ ഇപ്പോൾ ക്രെഡിറ്റിനെ ചൊല്ലിയാണ് പോര് കടുത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam