വലയില്‍ കുടുങ്ങിയ തിമിംഗല സ്രാവിനെ കടലിലേക്ക് തിരിച്ചയച്ച മത്സ്യത്തൊഴിലാളികളെ ആദരിച്ചു

By Web TeamFirst Published Jan 8, 2021, 4:07 PM IST
Highlights

ബോധവത്കരണ പരിപാടികളുടെ ഫലമായി കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തൊഴിലാളികള്‍ കടലിലേക്ക് തിരിച്ചുവിടുന്ന മൂന്നാമത്തെ തിമിംഗല സ്രാവിനെയാണ്  കഴിഞ്ഞ ഡിസംബര്‍ നാല് തിരുവനന്തപുരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ച് കടലിലേക്ക് തിരിച്ചിറഞ്ഞിയത്. 
 

തിരുവനന്തപുരം: വലയില്‍ കുടുങ്ങിയ വംശനാശ ഭീഷണി നേരിടുന്ന ഭീമന്‍ തിമിംഗല സ്രാവിനെ കടലിലേക്ക് തിരിച്ചയച്ച മത്സ്യത്തൊഴിലാളികളെ ആദരിച്ചു. കേരള വനം വന്യജീവി വകുപ്പും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് തിരുവനന്തപുരം കണ്ണാംതുറയിലെ മത്സ്യബന്ധനത്തൊഴിലാളികളെ ആദരിച്ചത്. ചടങ്ങില്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സമ്മാന തുകയായ 10,000 രൂപയും കേരള വനം വന്യജീവി വകുപ്പിന്‍റെ സമ്മാന തുകയായ 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളായ ജോണ്‍ മാര്‍ട്ടിന്‍, ജോയ് ആന്‍ജലോസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. 

യാഥാര്‍ത്ഥ മനുഷ്യസ്നേഹികള്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള പ്രവര്‍ത്തി ചെയ്യാന്‍ കഴിയൂവെന്ന് കേശവന്‍ ഐഎഫ്എസ് അഭിപ്രായപ്പെട്ടു. 'എന്‍റെ കടലറിവുകള്‍' എന്ന വീഡിയോ വ്ളോഗര്‍ അജിത്ത് ശംഖ്‍മുഖം ചടങ്ങില്‍ സംസാരിച്ചു. വംശനാശ ഭീഷണി നേരിടുന്ന ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗല സ്രാവ്.  ഇവയുടെ സംരക്ഷണത്തിനായി 2017 മുതല്‍ കേരള തീരത്ത് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ നിരവധി പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ട്. ബോധവത്കരണ പരിപാടികളുടെ ഫലമായി കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തൊഴിലാളികള്‍ കടലിലേക്ക് തിരിച്ചുവിടുന്ന മൂന്നാമത്തെ തിമിംഗല സ്രാവിനെയാണ്  കഴിഞ്ഞ ഡിസംബര്‍ നാല് തിരുവനന്തപുരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ച് കടലിലേക്ക് തിരിച്ചിറഞ്ഞിയത്. 

തിരുവനന്തപുരത്ത് നിന്ന് കടലിലേക്ക് തരിച്ചയച്ച തിമിംഗല സ്രാവിന്‍റെ ചിത്രങ്ങള്‍ കാണാം: വലയില്‍ കുടുങ്ങിയ തിമിംഗല സ്രാവിനെ കടലിലേക്ക് തന്നെ തിരിച്ചയച്ച് കടലിന്‍റെ മക്കള്‍
 

 

click me!