'ഇല്ലാത്ത ബിൽ, അടയ്ക്കാത്ത തുക'; വൈ​ദ്യു​തി വ​കു​പ്പി​ന്റെ പേ​രി​ൽ വാ​ട്സ്ആ​പ് വ​ഴി​ ത​ട്ടി​പ്പ്

Published : Oct 13, 2022, 09:31 PM ISTUpdated : Oct 13, 2022, 09:33 PM IST
 'ഇല്ലാത്ത ബിൽ, അടയ്ക്കാത്ത തുക'; വൈ​ദ്യു​തി വ​കു​പ്പി​ന്റെ പേ​രി​ൽ വാ​ട്സ്ആ​പ് വ​ഴി​  ത​ട്ടി​പ്പ്

Synopsis

അ​ട​യ്ക്കാ​നി​ല്ലാ​ത്ത വൈദ്യുതി ബി​ല്ലി​ന്റെ  പേ​രി​ൽ സ​ന്ദേ​ശ​മ​യ​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. ബി​ൽ അ​ട​ക്കാ​നു​ണ്ടെ​ന്ന പേ​രി​ൽ ഒ​രു സ​ന്ദേ​ശം വാ​ട്സ്​​ആ​പ്പി​ൽ വ​രും. ശേ​ഷം അ​തി​ലൂ​ടെ നി​ങ്ങ​ൾ മു​മ്പ്​ അ​ട​ച്ച ക​റ​ൻറ്​ ബി​ല്ലി​ന്റെ  ഫോ​ട്ടോ അ​യ​ച്ചു​കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും. 

ചെ​ങ്ങ​ന്നൂ​ർ: പല വിധത്തിലുള്ള തട്ടിപ്പുകൾക്ക് മനുഷ്യർ ഇരയാവുന്ന കാലമാണ്. വാട്സ്ആപ്പ് വഴി വിവിധതരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നതിന്റെ നിരവധി വാർത്തകളാണ് ദിവസവും പുറത്തുവരുന്നത്. ഇപ്പോഴിതാ വൈദ്യുതി വകുപ്പിന്റെ പേരിലും വാട്സ്ആപ് വഴി തട്ടിപ്പ് നടക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. 

അ​ട​യ്ക്കാ​നി​ല്ലാ​ത്ത വൈദ്യുതി ബി​ല്ലി​ന്റെ  പേ​രി​ൽ സ​ന്ദേ​ശ​മ​യ​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. ബി​ൽ അ​ട​ക്കാ​നു​ണ്ടെ​ന്ന പേ​രി​ൽ ഒ​രു സ​ന്ദേ​ശം വാ​ട്സ്​​ആ​പ്പി​ൽ വ​രും. ശേ​ഷം അ​തി​ലൂ​ടെ നി​ങ്ങ​ൾ മു​മ്പ്​ അ​ട​ച്ച ക​റ​ൻറ്​ ബി​ല്ലി​ന്റെ  ഫോ​ട്ടോ അ​യ​ച്ചു​കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും. ഇ​ങ്ങ​നെ​യാ​ണ് ഇ​ത്ത​ര​ക്കാ​ർ ഈ ​ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. 

ക​ഴി​ഞ്ഞ ദി​വ​സം ചെങ്ങന്നൂർ തി​രു​വ​ൻ​വ​ണ്ടൂ​ർ പ്ര​കാ​ശ് ഭ​വ​നി​ൽ അ​ഡ്വ. എ ​വി അ​രു​ൺ​പ്ര​കാ​ശി​ന്​ ഇ​ത്ത​ര​ത്തി​ൽ സ​ന്ദേ​ശം വ​ന്നി​രു​ന്നു. അ​രു​ൺ​ പ്ര​കാ​ശ് ക​ഴി​ഞ്ഞ മാ​സ​ത്തെ വൈ​ദ്യു​തി ബി​ൽ അ​ട​ച്ചി​ല്ലെ​ന്നും അ​തു​കൊ​ണ്ട് ഇ​ന്ന് രാ​ത്രി ​ത​ന്നെ  വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ക​ട്ട് ചെ​യ്യു​മെ​ന്നു​മാ​ണ് സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്.   മു​മ്പ്​ അ​ട​ച്ച വൈ​ദ്യു​തി ബി​ല്ലി​ന്റെ  സ്ക്രീ​ൻ​ഷോ​ട്ട് താ​ഴെ ത​ന്നി​രി​ക്കു​ന്ന ന​മ്പ​റി​ൽ വാ​ട്സ്ആ​പ് ചെ​യ്യ​ണ​മെ​ന്നും ഈ ​വ്യാ​ജ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. ഇ​ക്കാ​ര്യം മ​റ്റൊ​രു സു​ഹൃ​ത്തി​നോ​ട് പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നും ഇ​ത്ത​ര​ത്തി​ലൊ​രു സ​ന്ദേ​ശം വ​ന്നി​രു​ന്നു​വെ​ന്നും ഇ​ത് ത​ട്ടി​പ്പാ​ണെ​ന്നും അ​റി​യി​ച്ചു. എ​ന്നാ​ൽ, തൊ​ട്ടു​പി​ന്നാ​ലെ വീ​ണ്ടും ഫോ​ൺ ​കോ​ളെ​ത്തി. കെ ​എ​സ് ​ഇ ​ബി​യു​ടെ സെ​ർ​വ​ർ ത​ക​രാ​റാ​യ​തി​നാ​ൽ ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ന്റെ  സൈ​റ്റി​ൽ​നി​ന്നും ഡീ​റ്റെ​യി​ൽ​സ് ന​ഷ്ട​പ്പെ​ട്ടെ​ന്നും അ​തു​കൊ​ണ്ട് മു​മ്പ്​ അ​ട​ച്ച വൈ​ദ്യു​തി ബി​ല്ലി​ന്റെ  സ്ക്രീ​ൻ​ഷോ​ട്ട് മു​ക​ളി​ൽ പ​റ​ഞ്ഞ ന​മ്പ​റി​ൽ അ​യ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ് കാ​ൾ ക​ട്ടാ​യി. ഇതു സംബന്ധിച്ച് അധികൃതരെ അറിയിച്ച്, കൂടുതൽ വിവരങ്ങൾ തേടിയിരിക്കുകയാണ് അരുൺ പ്രകാശ്. 

Read Also: വീണ്ടും ഉപതെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി; 11 ജില്ലയിലെ തദ്ദേശ വാർഡുകളിൽ പോരാട്ടം പൊടിപാറും, അറിയേണ്ടതെല്ലാം

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം