ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സെൻ്റ് തെരേസാസ് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് അപകടത്തിൽ പരിക്കേറ്റു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ആണ് ഓട്ടോ റിക്ഷ ഡ്രൈവർ മദ്യപിച്ചു ആണ് വാഹനം ഓടിച്ചത് എന്നും ഇതാണ് അപകട കാരണം എന്നും പൊലീസ് കണ്ടെത്തി.
കൊച്ചി: ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്. തുടർന്ന് നടത്തിയ പരിശോധനയിൽ അപകട കാരണം ഓട്ടോറിക്ഷ ഡ്രൈവർ മദ്യപിച്ചതിനാൽ എന്ന് കണ്ടെത്തി. വല്ലാർപാടം ഡി പി വേൾഡിന് മുൻവശമാണ് സംഭവം. എറണാകുളത്തd നിന്നും സ്കൂൾ വിദ്യാർത്ഥികളുമായി വന്ന ഓട്ടോറിക്ഷ ആണ് ഡി പി വേൾഡിന് സമീപം വച്ചു മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടം ഉണ്ടായത്.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സെൻ്റ് തെരേസാസ് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് അപകടത്തിൽ പരിക്കേറ്റു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ആണ് ഓട്ടോ റിക്ഷ ഡ്രൈവർ മദ്യപിച്ചു ആണ് വാഹനം ഓടിച്ചത് എന്നും ഇതാണ് അപകട കാരണം എന്നും പൊലീസ് കണ്ടെത്തി.
സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ വൈപ്പിൻ ഓച്ചൻതുരുത്ത് വലിയവീട്ടിൽ ജോൺസനെ (39) പൊലീസ് അറസ്റ്റ് ചെയ്തു. അലക്ഷ്യമായ വാഹനം ഓടിച്ചതിനും ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരവും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. മുളവുകാട് എസ് ഐ സുനേഖ്, പോലീസുകാരായ രാജേഷ്, സിബിൽ ഫാസിൽ,അരുൺ ജോഷി, സിന്ധ്യ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
അതേസമയം, ദേശീയ പാതയിൽ ചേർത്തല പൊലീസ് സ്റ്റേഷന് സമീപം മണ്ണു മാന്തിയന്ത്രം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ കിഴക്കെവെളി അനിരുദ്ധന്‍റെ മകൻ അഭിജിത് (കണ്ണൻ - 21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നാലുകുളങ്ങര സ്വദേശി അനുദേവ് പരിക്കേറ്റ് ചികിത്സയിലാണ്. ചേർത്തല പൊലീസ് സ്റ്റേഷന് മുന്നിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.
ആലപ്പുഴ ഭാഗത്ത് നിന്ന് വന്ന മണ്ണ് മാന്തിയന്ത്രം പൊലീസ് സ്റ്റേഷന്റെ കിഴക്കോട്ട് അശ്രദ്ധയോടെ തിരിച്ചപ്പോൾ വടക്ക് നിന്നും എത്തിയ ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് : ഉദയപ്രഭ. സഹോദരങ്ങൾ : അനന്ത കൃഷ്ണൻ, അയന.
