മണ്ണാർക്കാട്ട് കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്‍റെ ജ‍ഡം; ആരെങ്കിലും കൊണ്ടിട്ടതാണെന്ന് സംശയം, അന്വേഷണം

Published : Feb 09, 2023, 02:00 AM IST
മണ്ണാർക്കാട്ട് കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്‍റെ ജ‍ഡം; ആരെങ്കിലും കൊണ്ടിട്ടതാണെന്ന് സംശയം, അന്വേഷണം

Synopsis

ആൾമറയും കമ്പിവേലിയും ഇട്ട് മറച്ച കിണറ്റിലാണ് അഴുകിയ ജഡം കണ്ടെത്തിയത്.  

പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലം കരിമൻകുന്നിൽ കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്‍റെ ജ‍ഡം കണ്ടെത്തി. ആൾമറയും കമ്പിവേലിയും ഇട്ട് മറച്ച കിണറ്റിലാണ് അഴുകിയ ജഡം കണ്ടെത്തിയത്.

കരിമൻകുന്ന് സ്വദേശി കുഞ്ഞിമുഹമ്മദിന്റെ കിണറ്റിലാണ് ആടിന്റെ ജഡം കണ്ടെത്തിയത്. വെള്ളത്തിൽ നിന്ന് ദുർഗന്ധം വന്നപ്പോൾ വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അഴുകിയ ജഡം കണ്ടെത്തിയത്. ജഡം കണ്ടെത്തുന്നതിനു തൊട്ടു മുൻപ് വരെ ഈ വെള്ളമാണ് വീട്ടുകാർ ഉപയോഗിച്ചിരുന്നത്. കുഞ്ഞ് മുഹമ്മദും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. കിണറും വീടും തമ്മിൽ അകലമുണ്ട്. ഇരുവരും പ്രായമുള്ളവർ 
ആയതിനാൽ, മോട്ടറിച്ചാണ് വെള്ളമെടുക്കുന്നത്.

ആൾമറയും വലയുമിട്ട് സംരക്ഷിച്ച കിണറ്റിൽ എങ്ങനെ ആട് വീണു എന്നതാണ് അതിശയം. ആരെങ്കിലും കൊണ്ടിട്ടതാണോ എന്നാണ് സംശയിക്കുന്നത്. കുഞ്ഞിമുഹമ്മദിന്റെ പരാതിയിൽ മണ്ണാർക്കാട് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ആടിന്റെ ജഡം നീക്കിയ ശേഷം കിണർ വൃത്തിയാക്കി.

Read Also: കൊല്ലം കലക്ട്രേറ്റിൽ ബോംബ് വച്ചെന്ന് ഭീഷണിക്കത്ത്; അമ്മയും മകനും അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്