Asianet News MalayalamAsianet News Malayalam

കൊല്ലം കലക്ട്രേറ്റിൽ ബോംബ് വച്ചെന്ന് ഭീഷണിക്കത്ത്; അമ്മയും മകനും അറസ്റ്റിൽ

എട്ടു കൊല്ലം മുമ്പ് വേളാങ്കണ്ണി പള്ളി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഐസ്ഐസിന്റെ പേരിൽ ഭീഷണിക്കത്തെഴുതിയ ആളാണ് ഷാജൻ. അന്ന് പള്ളി വികാരിയോടുള്ള വിരോധമാണ് പ്രതി കത്തെഴുതാൻ കാരണം.

kollam collectorate threatened with bomb mother and son arrested
Author
First Published Feb 9, 2023, 1:41 AM IST

കൊല്ലം: കൊല്ലം കലക്ട്രേറ്റിൽ ബോംബ് വച്ചതായി ഭീഷണിക്കത്തെഴുതിയ കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മതിലിൽ സ്വദേശി ഷാജൻ ക്രിസ്റ്റഫർ, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടിൽനിന്ന് നിരവധി ഭീഷണിക്കത്തുകളും പൊലീസ് കണ്ടെടുത്തു

എട്ടു കൊല്ലം മുമ്പ് വേളാങ്കണ്ണി പള്ളി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഐസ്ഐസിന്റെ പേരിൽ ഭീഷണിക്കത്തെഴുതിയ ആളാണ് ഷാജൻ. അന്ന് പള്ളി വികാരിയോടുള്ള വിരോധമാണ് പ്രതി കത്തെഴുതാൻ കാരണം. ജെ പി എന്ന ചുരുക്ക നാമത്തിലായിരുന്നു ഇയാൾ ഭീഷണികത്തുകൾ അയച്ചിരുന്നത്. ഫെബ്രുവരി മൂന്നിന് കൊല്ലം കളക്ട്രേറ്റിൽ ഏഴിടത്ത് ബോംബ് വച്ചിട്ടുണ്ടെന്ന് കത്തെഴുതിയതും ഷാജൻ തന്നെയെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ വീട്ടിൽ നിന്നും ഏഴ് മൊബൈൽ ഫോണുകളും പെൻഡ്രൈവുകളും ഹാര്‍ഡ് ഡിസ്കും അന്വേഷണ സംഘം കണ്ടെത്തി. ഒപ്പം നിരവധി ഭീഷണിക്കത്തുകളും ഇയാൾ തയ്യാറാക്കി വച്ചിരുന്നു. ഷാജന്റെ അമ്മയ്ക്ക് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നുവെന്നും ഇവര്‍ക്കും ഭീഷണിക്കത്ത് അയച്ചതിൽ പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. 

കൊച്ചുത്രേസ്യയുടെ മൊബൈൽ ഫോണിൽ നിന്നും കളക്ട്രേറ്റിലേക്ക് അയച്ച കത്തിന്റെ ഫോട്ടോ പൊലീസ് കണ്ടെടുത്തു. 2016 ജൂൺ 15-ന് കലക്ട്രേറ്റിൽ സ്ഫോടനമുണ്ടായ പശ്ചാത്തലത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതേ കൈയക്ഷരത്തിൽ 2019 മുതൽ പലതവണ അശ്ലീല സന്ദേശമടങ്ങിയ കത്തുകൾ കളക്ടറേറ്റിലേക്ക് വന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകിയ മൊഴി.

Read Also: ആറളം വിയറ്റ്നാം കോളനിയിൽ മാവോയിസ്റ്റ് സംഘം; എത്തിയതാരെന്ന് സ്ഥിരീകരിച്ചു, കേസെടുത്ത് പൊലീസ്

Follow Us:
Download App:
  • android
  • ios