പണം നല്‍കാന്‍ വിസമ്മതിച്ച് തുടങ്ങിയതോടെ കടയിലെത്തുന്നവരുടെ പേര് പറഞ്ഞ് സംശയബന്ധം ആരോപിക്കാന്‍ തുടങ്ങി. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.

ബംഗ്ലൂരു : കര്‍ണാടകയില്‍ സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. ഭാര്യാമാതാവിന്റെയും കുട്ടികളുടെയും മുന്നില്‍ വച്ച് മദ്യലഹരിയിലായിരുന്നു കൊലപാതകം. ഒളിവില്‍ പോയ 35 കാരനായി തെരച്ചില്‍ തുടരുകയാണ്. ഹസ്സനിലെ ബേലൂരിലാണ് ദാരുണസംഭവമുണ്ടായത്. ഹസ്സന്‍ സ്വദേശിയായ 29 കാരി ലക്ഷ്മിയെയാണ് ഭര്‍ത്താവ് ജയദീപ് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊന്നത്. ഭാര്യ നടത്തിയിരുന്നു പലചരക്ക് കടയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. കുട്ടികള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം.

സ്ഥിരമദ്യപാനിയായ ജയദീപ് വീട്ടുചെലവ് നോക്കാറില്ല. ചെറിയൊരു പലചരക്ക് കട നടത്തി ലക്ഷ്മിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മദ്യപിക്കാനായി ജയദീപ് പതിവായി പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ച് തുടങ്ങിയതോടെ കടയിലെത്തുന്നവരുടെ പേര് പറഞ്ഞ് സംശയബന്ധം ആരോപിക്കാന്‍ തുടങ്ങി. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. രാത്രി അമിതമായി മദ്യപിച്ച് എത്തിയ ജയദീപ് വാക്ക് തര്‍ക്കത്തിനൊടുവില്‍ ലക്ഷ്മിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

കുട്ടികളുടെയും ലക്ഷ്മിയുടെ അമ്മയുടെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതക ശേഷം ജയദീപ് ഒളിവിലാണ്. ഹസനില്‍ നിന്ന് ജയദീപ് ഒരു ലോറിയില്‍ രക്ഷപ്പെട്ടതായി നാട്ടുകാരില്‍ ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. 

വൃദ്ധയെ ടോര്‍ച്ചുകൊണ്ട് അടിച്ചുകൊന്ന പ്രതിയുമായി തെളിവെടുത്തു, പൊലീസ് വണ്ടി തടഞ്ഞ് സ്ത്രീകളുടെ പ്രതിഷേധം

ആറ് വര്‍ഷം മുമ്പ് കാണാതായ ഒഡീഷ സ്വദേശിയെ ഒടുവിൽ കണ്ടെത്തി. 18ാമത്തെ വയസ്സിൽ കാണാതായ 24 കാരൻ പ്രദീപിനെയാണ് വളപട്ടണം പൊലീസ് കണ്ടെത്തിയത്. ജോലി കണ്ടെത്താനായി വീട് വിട്ടിറങ്ങിയതായിരുന്നു പ്രദീപ്. ഇയാളെ വളപട്ടണം ഭാഗങ്ങളിൽ കണ്ടതായി അറിഞ്ഞ് ബന്ധുക്കൾ അന്വേഷിച്ചെത്തി...തുടര്‍ന്ന് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക...Read more 18ാം വയസ്സിൽ വീട് വിട്ടിറങ്ങിയ പ്രദീപിനെ ഒടുവിൽ കണ്ടെത്തി, ആറ് വ‍ര്‍ഷങ്ങൾക്ക് ശേഷം ഒഡീഷയിലേക്ക് മടക്കം