
മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ വീണ്ടും സെമിത്തേരിയിൽ ഗ്രാനൈറ്റ് സ്ലാബ് മോഷണം. കുടുംബ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് ഷീറ്റാണ് മോഷണം പോയത്. പള്ളി സെമിത്തേരിയിലെ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് സ്ലാബാണ് മോഷണം പോയത്. മല്ലപ്പള്ളി മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് മോഷണം. പള്ളി അധികൃതർ പൊലീസിൽ പരാതി നൽകി. ഇന്നലെ മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലും ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയിരുന്നു. അതിൽ പൊലീസ് കേസെടുത്തു അന്വേഷിക്കുന്നതിനിടെയാണ് അടുത്ത മോഷണം. തൈക്കൂട്ടത്തിൽ ടി എം തോമസ് എന്നയാളുടെ കല്ലറയുടെ ഗ്രാനൈറ്റ് ഷീറ്റാണ് ഏറ്റവുമൊടുവിൽ കാണാതായത്. കല്ലറയ്ക്ക് മുകളിൽ പാകിയ വലിയ ഗ്രാനൈറ്റ് ഷീറ്റാണ് കാണാതായത്. താന്നിക്കൽ കുടുംബത്തിന്റെ കല്ലറയിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് ഷീറ്റാണ് ഇന്നലെ കാണാതായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam