വരമ്പിലെ ചെളി മാറ്റാൻ പാടവരമ്പത്ത് കൊണ്ടിട്ടു, രാത്രി 11 മണിയോടെ ആളിക്കത്തി ഹിറ്റാച്ചി; കേസെടുത്ത് വടക്കഞ്ചേരി പൊലീസ്

Published : Oct 31, 2025, 06:51 PM IST
Hitachi burnt

Synopsis

മുടപ്പല്ലൂരിൽ പാടത്ത് നിർത്തിയിട്ടിരുന്ന ഹിറ്റാച്ചി പൂർണ്ണമായും കത്തി നശിച്ചു. ചിറ്റിലഞ്ചേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന് 24 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാലക്കാട്: പാടത്ത് നിർത്തിയിട്ട ഹിറ്റാച്ചി കത്തി നശിച്ച നിലയിൽ. മുടപ്പല്ലൂർ കറാംപാടത്താണ് സംഭവം. ചിറ്റിലഞ്ചേരി കൊടിയങ്ങാട് പ്രമോദിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിയത്. വ്യാഴാഴ്ച രാത്രി ആറുമണിക്ക് പണി കഴിഞ്ഞ് നിർത്തിയിട്ട് പോയ വാഹനം രാത്രി 11 മണിയോടെ ആണ്‌ തീപിടിച്ച വിവരമറിയുന്നത്. പ്രദേശത്തുള്ളവർ ചേർന്ന് തീ അണച്ചു എങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു. ഷോട്ട് സർക്യൂട്ട് ആണോ മറ്റാരെങ്കിലും തീയറ്ററാണ് എന്നതും സംശയിക്കുന്നുണ്ട്. 24 ലക്ഷം രൂപയുടെ നഷ്ടം ആണ് കണക്കാക്കുന്നത്. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. പാടവരമ്പിലെ ചെളി മാറ്റാനാണ് കഴിഞ്ഞ ദിവസം ഹിറ്റാച്ചി എത്തിച്ചത്. ഇന്നലത്തെ പണി കഴിഞ്ഞ് നിർത്തിയിട്ട് പോയതായിരുന്നു ഡ്രൈവർ. ഇന്ന് രാവിലെ വീണ്ടും പണിക്കായി പാടത്തെത്തിയപ്പോഴാണ് ഹിറ്റാച്ചി കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലുവ മണപ്പുറത്ത്‌ എത്തിയ യുവാക്കളുടെ തല അടിച്ച് പൊട്ടിച്ച ശേഷം ഫോണും പണവും കവർന്നു; പ്രതികൾ പിടിയിൽ
'രാം നാരായണൻ കേരളത്തിലെത്തിയത് ഒരാഴ്ച മുൻപ്, മാനസിക പ്രശ്നമുണ്ടായിരുന്നു'; അട്ടപ്പള്ളത്തെ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ പോസ്റ്റ്മോർട്ടം ഇന്ന്